ലഖ്നോ: ക്രിമിനലുകള്‍ ധാരാളമുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയിലേക്ക് ജയിലില്‍ കഴിയുന്ന അസംഖാനെക്കൂടി ചേര്‍ത്ത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ആഴ്ച ജയലില്‍ നിന്നും പുറത്തിറങ്ങിയ അസംഖാന്റെ മകന് അബ്ദുള്ള അസമിനും സീറ്റ് നല്‍കിയിട്ടുണ്ട്.
വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കുറ്റത്തിന് 2020 ഫിബ്രവരിയിലാണ് ഇദ്ദേഹം ജയിലിലായത്. മത്സരിക്കാന്‍ രാംപൂര്‍ സീറ്റിലാണ് നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകന് അബ്ദുള്ള അസം കഴിഞ്ഞ ആഴ്ചയാണ് സിതാപൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇദ്ദേഹം സ്വര് തണ്ട സീറ്റില്‍ നിന്നാണ് മത്സരിക്കുക. 43 കേസുകളായിരുന്നു അബ്ദുള്ള അസമിന്റെ പേരില്‍ ഉണ്ടായിരുന്നത്. വ്യാജ ജനനസര്ട്ടിഫിക്ക് അബ്ദുള്ള അസമിന് വേണ്ടി ഹാജരാക്കിയത് ഉത്തര്‍പ്രദേശില്‍ വലിയ കോലാഹലത്തിന് ഇടയാക്കിയിരുന്നു. മുഹമ്മദ് അലി ജോഹര്‍ സര്‍വ്വകലാശാലയില്‍ വെച്ച് 2019 ആഗസ്തില്‍ തടവിലാക്കപ്പെട്ടു. 250 വര്‍ഷം പഴക്കമുള്ള മദ്രസ്സയില്‍ നിന്നും മോഷ്ടിക്കപ്പെട്ട പുസ്തകം കണ്ടെടുക്കാന്‍ നടത്തിയ റെയ്ഡ് തടസ്സപ്പെടുത്തിയതിനാണ് അബ്ദുള്ള അസമിനെ അറസ്റ്റ് ചെയ്തത്. സര്‍വ്വകലാശാലയുടെ ഏക്കര്‍കണക്കിന് ഭൂമി അനധികൃതമായി കയ്യേറിയതിന്റെ പേരിലും അസംഖാനും മകന് അബ്ദുള്ള അസമിനും എതിരെ നിരവധി കേസുകള്‍ ഉണ്ട്.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സര്‍വ്വകലാശാലയായ മുഹമ്മദ് അലി ജോഹര്‍ സര്‍വ്വകലാശാലയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലും ക്രമക്കേടുകളിലും അസംഖാനും പ്രതിയാണ്. ആലിയ മദ്രസ്സയിലെ പ്രിന്‍സിപ്പില്‍ നല്കിയ പരാതിയിലാണ് മുഹമ്മദ് അലി ജോഹര്‍ സര്‍വ്വകലാശാല രാംപൂര്‍ പൊലീസ് റെയ്ഡ് ചെയ്തത്. മദ്രസ്സയിലെ 9000 പുസ്തകങ്ങളും അപൂര്‍വ്വ കയ്യെഴുത്തിപ്രതികളും മോഷ്ടിച്ചു എന്നതായിരുന്നു ആരോപണം. വൈദ്യുതി മോഷണം, പോത്തുമോഷണം എന്നീ കേസുകളിലും ഇദ്ദേഹം പ്രതിയാണ്. ഇദ്ദേഹത്തിന്റെ ഹംസഫര്‍ എന്ന റിസോര്‍ട്ടിലേക്കുള്ള വൈദ്യുതി മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് വൈദ്യുതി വിച്ഛേദിച്ചു. പിന്നീട് ആട് മോഷണവും ആരോപിക്കപ്പെട്ടു.
അച്ഛനും മകനും സുപ്രിംകോടതിയില്‍ പോയെങ്കിലും അവര്‍ക്ക് ശിക്ഷയില്‍ നിന്നോ വിധിയില്‍ നിന്നോ ഇളവൊന്നും കിട്ടിയില്ല. ഹൈക്കോടതിയുടെ വിധി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു സുപ്രിംകോടതി ചെയ്തത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളില്‍ വര്‍ഗ്ഗീയലഹള ആളിക്കത്തിക്കാന്‍ കരുത്തുള്ള ഏതാനും ക്രിമിനലുകള്‍ക്ക് അഖിലേഷ് യാദവ് സീറ്റ് നല്‍കിയിട്ടുണ്ട്. ലോണി നിയമസഭാ മണ്ഡലത്തില്‍ മാറ്റുരയ്ക്കുന്ന മദന്‍ ബയ്യ മാഫിയകളുടെ ലിസ്റ്റില്‍പ്പെട്ടയാളാണ്. 1982 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 31 കേസുകള്‍ ഇദ്ദേഹത്തിനെതിരെ ഉണ്ട്. മുസഫര്‍നഗര്‍ സ്ഥാനാര്‍ത്ഥി നാഹിദ് ഹസനെതിരെ 17 കേസുകളുണ്ട്. ഹാജി യൂനസിനെതിരെ 23 ക്രിമിനല്‍ കേസുകള്‍ ഉണ്ട്. അദ്ദേഹത്തിന് ബുലന്ദ്ശഹറിലാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: