ജെ. പി. മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയില്‍ മലമ്പുഴ മോഡല്‍ ആക്കുന്നതിന്റെയും, വൈദ്യൂതിയുടെ പ്രസരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി 33 കെ.വി സബ് സ്റ്റേഷന് വരുന്നു. ജലസേചനവകുപ്പ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇതിനു സ്ഥലം കണ്ടെത്തുന്നതിനു വേണ്ടി വൈദ്യൂതി വകുപ്പ് ജലസേചന വകുപ്പിന് പ്രപ്പോസല്‍ നല്‍കിയതായി കെ.എസ്.ഇ.ബി എക്സി.
എഞ്ചിനീയര്‍ എസ്. മൂര്‍ത്തി പറഞ്ഞു. കഴിഞ്ഞ ഡിസം. 26 ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കാഞ്ഞിരപ്പുയില്‍ വാടിക സ്മിതം ഉല്‍ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ എം.എല്‍.എ അഡ്വ. കെ. ശാന്തകുമാരി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് 33 കെ.വി.
സബ് സ്റ്റേഷന്റെ സാധ്യത കണക്കിലെടുത്ത് പ്രപ്പോസല്‍ നല്‍കിയിരിക്കുന്നത്. കാഞ്ഞിരപ്പുഴ ഐബിക്ക് സമീപത്തോ, ഇറിഗേഷന്‍ വകപ്പ് ഓഫീസിനു സമീപത്തോ കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥലം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ വൈദ്യൂതി ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
ഇതിന്റെ ഭാഗമായി ഡാം ടോപ്പ് റോഡിന്റെ മുകളിലായി സോളാര്‍ കോറിഡോര്‍, കാറ്റില്‍ നിന്ന് വൈദ്യൂതി ഉത്പാദിപ്പിക്കല്‍, മിനി ഹൈഡ്രോ പ്രോജക്റ്റ് എന്നിവയെല്ലാം സാധിക്കുമെന്ന കണ്ടെത്തലുകളാണ് ഉള്ളത്. മാത്രമല്ല, അട്ടപ്പാടി അഗളിയിലെ ഭൂതല സൗരോര്‍ജ്ജ മോഡല്‍ കാഞ്ഞിരപ്പുഴയിലും നടപ്പിലാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജലസേചന വകുപ്പിന്റെ ഏക്കര്‍ കണക്കിന് ഭൂമിയാണ് ഇവിടെ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: