ചവറ: പന്മന ആശ്രമത്തില്‍ ഗാന്ധിജിയുടെ ചരിത്ര സന്ദര്‍ശനത്തിന് 88 വയസ്സ്. 1934 ജനുവരി 19നാണ് ഗാന്ധിജി ആശ്രമത്തില്‍ എത്തിയത്. അന്ന് ആശ്രമത്തിന് തെക്കുവശത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. ഹരിജന്‍ഫണ്ട് സമാഹരണത്തിനായി കുമ്പളത്തു ശങ്കുപ്പിള്ളയുടെ ക്ഷണം സ്വീകരിച്ചാണ് ഗാന്ധിജി ആശ്രമത്തില്‍ എത്തിയത്. ചട്ടമ്പിസ്വാമി സമാധിയായി 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗാന്ധിജിയുടെ ആശ്രമസന്ദര്‍ശനം.
ഇടപ്പള്ളിക്കോട്ട മുതല്‍ പന്മന ആശ്രമം വരെ റോഡിന്റെ ഇരുവശങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിച്ചാണ് പന്മന അദ്ദേഹത്തെ വരവേറ്റത്. ഗാന്ധിജിയുടെ സന്ദര്‍ശന സ്മരണയ്ക്ക് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യയായ മീരാബെന്‍ രാത്രി തന്നെ ഒരു വേപ്പിന്തൈ നട്ടിരുന്നു. ആ തൈ വളര്‍ന്ന് വന്‍വൃക്ഷമായി ആശ്രമാങ്കണത്തിന് ഇന്നും തണലേകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: