മങ്കൊമ്പ്: എസി റോഡ് നവീകരണത്തിന്റെ ഭാഗമായി മാനദണ്ഡങ്ങള്‍ പാലിക്കാതെ മങ്കൊമ്പ് മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള നീക്കം എസ്എന്‍ഡിപി പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. മേല്‍പ്പാലത്തിന് മതിയായ ഉയരവും സര്‍വീസ് റോഡിന് മതിയായ വീതിയും ഇല്ലാത്തതിനാല്‍ എസ്എന്‍ഡിപി യൂണിയന് കണ്‍വീനര്‍ ശാന്തിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ യൂണിയന് ഓഫീസിലെത്തി ചര്‍ച്ചചെയ്തു പണി നിര്‍ത്തിവെക്കുകയായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് ജനറല്‍ സെക്രട്ടറി റോയി നെല്ലാക്കുന്നേല്‍, യൂത്ത്മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് കെ. പി സുബീഷ്, വൈസ് പ്രസിഡന്റ് ടി.എസ്. ഷിനുമോന്‍, സെക്രട്ടറി പി. ആര്. രതീഷ് , ജോ.സെക്രട്ടറി ടി. ആര്. അനീഷ്, കായല്‍പ്പുറം നവതി സ്മാരക ശാഖ പ്രസിഡന്റ് വിശ്വനാഥന്, അജി എ്രന്നിവര്‍ പങ്കെടുത്തു.
സെമി എലിവേറ്റഡ് ഹൈവേ യുടെ നിര്‍മ്മാണം സംബന്ധിച്ചു ആശങ്കകള്‍ വ്യക്തമാക്കി മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി നിലനില്‍ക്കെയാണ് മേല്‍പ്പാലത്തിന്റെ പണി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: