ദുബായ്: അബുദാബി സ്ഫോടനം ഹൂതികളുടെ ആസൂത്രിത ആക്രമണമാണെന്നും ഇത് നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും യു.എ.ഇ. വ്യക്തമാക്കി. മേഖലയുടെ സുരക്ഷയെ തകര്‍ക്കാന്‍ തീവ്രവാദസംഘങ്ങള്‍ക്കാവില്ലെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്
മേഖലയില്‍ സുരക്ഷ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ വിധി പരാജയവും മരണവും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
അബുദാബി യില്‍ മൂന്ന് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ച് . രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റു. ഡ്രോണ്‍ ആക്രമണം നടന്നത്.അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനിക്ക് സമീപത്താണ് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചത്.
അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ നിര്‍മ്മാണ മേഖലയ്ക്ക് സമീപത്തും ഇന്ന തീപിടുത്തം ഉണ്ടായി. രണ്ട് സംഭവത്തിനു പിന്നിലും ഡ്രോണ്‍ ആക്രമണമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പറക്കുന്ന വസ്തുക്കള്‍ രണ്ട് സ്ഥലത്തും വീണതിനു ശേഷമാണ് തീപിടുത്തം ഉണ്ടായതെന്ന് അബുദായി പോലീസ് പറഞ്ഞു.
യുഎഇയിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. സ്ഫോടനം തങ്ങളുടെ സൈനിക നടപടിയുടെ ഭാഗമാണെന്ന് യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടത്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ അപലപിച്ചു.യെമനിലെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തില്‍ പോരാടുന്ന ഹൂത്തികളോടും സര്‍ക്കാര്‍ അനുകൂലികളോടും സഖ്യസേനകളോടും ‘പരമാവധി സംയമനം പാലിക്കാനും’ യുഎന്‍ നേതൃത്വത്തിലുള്ള സമാധാന പ്രക്രിയയില്‍ ഏര്‍പ്പെടാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അമേരിക്ക, ബ്രിട്ടന്, അറബ് സഖ്യകക്ഷികളും അപലപിച്ചുവൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന് യോജിച്ച പ്രതികരണം വാഗ്ദാനം ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തന്റെ എമിറാത്തി കൗണ്ടര്‍പാര്‍ട്ട് ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദിനെ വിളിച്ചു, യുകെയുടെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പരസ്യമായി അപലപിച്ചു
സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, ഖത്തർ, കുവൈറ്റ്, ലെബനൻ, ജോർദാൻ, ഇറാഖ് തുടങ്ങിയ അറബ് രാജ്യങ്ങൾ ആക്രമണത്തെ അപലപിക്കുകയും എമിറേറ്റുകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. അറബ് ലീഗും ഗൾഫ് സഹകരണ കൗൺസിലും അപലപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: