ഇംഫാല്‍: മണിപ്പൂരില്‍ ഇക്കുറി ബിജെപി കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് റിപ്പബ്ലിക് ടിവി- പി-മാര്‍ക് അഭിപ്രായ സര്‍വ്വേ ഫലം. ബിജെപി ഏകദേശം 31-37 സീറ്റുകള്‍ വരെ നേടും. മൊത്തം പോള്‍ ചെയ്ത വോട്ടില്‍ 39.2 ശതമാനം ബിജെപി നേടും.
13 മുതല്‍ 19 വരെയുള്ള സീറ്റുകള്‍ നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തും. 28.7 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേടും. എന്‍പിപി ഏകദേശം മുന്ന് മുതല്‍ ഒമ്പതുവരെ വോട്ടുകള്‍ നേടും. എന്‍പിഎഫ് 1 മുതല്‍ 5 വരെ സീറ്റുകള്‍ നേടും.
2017ലെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 60 സീറ്റുകളില്‍ 21 സീറ്റുകളെ നേടിയിരുന്നുള്ളൂ. അന്ന് കോണ്‍ഗ്രസാണ് 28 സീറ്റുകള്‍ നേടിയത്. പിന്നീട് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, എല്‍ജെപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്നുണ്ടാക്കിയ സഖ്യം ഭരണം പിടിക്കുകയായിരുന്നു.
മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുമെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: