മെല്‍ബണ്‍: ഇരുപത്തിയൊന്നാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടി റിക്കാര്‍ഡ് കുറിക്കാനൊരുങ്ങുന്ന റാഫേല്‍ നദാല്‍ , ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ് സ്ലമായ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. വനിതകളുടെ ടോപ്പ് സീഡായ ആഷ് ബാര്‍ട്ടിയും നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയും രണ്ടാം റൗണ്ടിലെത്തി .
ആറാം സീഡായ നദാല്‍ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ മാര്‍ക്കോസ് ജിറോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. റോജര്‍ ഫെഡറര്‍, നൊവാക് ദ്യോക്കോവിച്ച് എന്നിവര്‍ക്കൊപ്പം നദാലും നിലവില്‍ ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയാല്‍ നദാലിന് റിക്കാര്‍ഡ് കുറിക്കാം.
മൂന്നാം സീഡായ അലക്സാണ്ടര്‍ സ്വരേവ് ആദ്യ റൗണ്ടില്‍ ഡിനില്‍ അള്ട്ട്മെയറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 7-6, 6-1, 7-5. ഏഴാം സീഡ് മതേവു ബരേറ്റിനി ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക്് ബ്രാന്‍ഡണെ തോല്‍പ്പിച്ചു. സ്കോര്‍: 4-6, 6-2, 7-5, 6-3. പതിനാലാം സീഡ് ഡെനിസ് ഷാപോവലോവ് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ലാസിയോയെ പരാജയപ്പെടുത്തി. . സ്കോര്‍: 7-6, 6-4, 3-6, 7-6.
ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ ആഷ് ബാര്‍ട്ടി ആദ്യ റൗണ്ടില്‍ ഉക്രെയ്നിന്റെ ലെസിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-3, 6-1. മത്സരം അമ്പത്തിനാല് മിനിറ്റ് നീണ്ടു. രണ്ട് തവണ കിരീടം ചൂടിയ വിക്ടോറിയ അസരങ്ക ഹങ്കറിയുടെ പാന ഉദ്വാര്ഡിയെ തോല്‍പ്പിച്ചു. സ്കോര്‍: 6-1, 6-3.
നിലവിലെ വനിതാ ചാമ്പ്യനായ നവോമി ഒസാക്ക ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചുകയറി. കാമിലയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്്കോര്‍: 6-3, 6-3.
പതിനെട്ടാം സീഡായ കോക്കോ ഗൗഫിനെ ആദ്യ റൗണ്ടില്‍ വാങ് ക്യുയാങ് അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ക്യുയാങ് വിജയിച്ചത്. സ്കോര്‍ 6-4, 6-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: