ചണ്ഡീഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് തലവേദനയായി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ സഹോദരന് ഡോ. മനോഹര്‍ സിങ്.
കോണ്‍ഗ്രസ് നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ താന്‍ ബസ്സി പഠാന മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ഇപ്പോള്‍ ഡോ. മനോഹര്‍ സിങ് ഭീഷണി മുഴക്കുന്നത്. ഒരു കുടുംബത്തിന് ഒരു സീറ്റ് എന്ന കോണ്‍ഗ്രസിന്റെ നയമാണ് ചരണ്‍ജിത് സിങ് ഛന്നിയുടെ ഇളയസഹോദരന് വിനയായത്. ഛന്നിയുള്ളപ്പോള് ഇനി അതേ കുടുംബത്തില്‍ നിന്നുള്ള ഡോ. മനോഹര്‍ സിങ്ങിന് സീറ്റ് നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അങ്ങിനെയെങ്കില്‍ താന്‍ സ്വതന്ത്രനായി ബസ്സി പഠാനയില്‍ നിന്നും മത്സരിക്കുമെന്നാണ് ഇപ്പോള്‍ ഡോ. മനോഹര്‍ സിങ് പറയുന്നത്.
ബസ്സി പഠാനയില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എയായ ഗുര്‍പ്രീത് സിങ് തന്നെയാണ് മത്സരിക്കുന്നത്. ഛന്നിയുടെ സഹോദരന് എത്തുന്നതോടെ കോണ്‍ഗ്രസ് എംഎല്‍എ ഗുര്‍പ്രീത് സിങിന് മത്സരം കടുപ്പമേറിയതാകും. മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയുടെയും കുടുംബത്തിന്റെയും ഉറച്ചപ്രദേശയാ പുവാദ് മേഖലയില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ബസ്സി പഠാന. ഗുര്‍പ്രീത് സിങ്ങിന് വീണ്ടും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയതിനെതിരെ ഛന്നിയുടെ തന്നെ കുടുംബക്കാര് പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഛന്നി ഇതുവരെ പ്രതികരിച്ചി്ട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: