ന്യൂദല്‍ഹി: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി വെച്ചു. നേരത്തെ ഫെബ്രുവരി 14 ന് വോട്ടെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത് എന്നാല്‍ ഇതിന് പകരം ഫെബ്രുവരി 20 ലേക്ക് വോട്ടെടുപ്പ് നീട്ടി. ഫെബ്രുവരി 16 ന് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് പഞ്ചാബിലെ തിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
നേരത്തെ, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 14-ന് ഒറ്റ ഘട്ടമായി നടത്താനായിരുന്നു തീരുമാനം. ഇതാണ് ഇപ്പോള്‍ 20 ലേക്ക് മാറ്റിയിരിക്കുന്നത്. ഗുരു രവിദാസ് ജയന്തിക്ക് ഉത്തര്‍പ്രദേശിലെ വാരണാസിയിലേക്ക് പോകുന്ന ഭക്തര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിന് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് കുറഞ്ഞത് ആറ് ദിവസമെങ്കിലും മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച മുഖ്യമന്ത്രി ചന്നി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: