ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരസഭയിലെ 19 വാര്‍ഡുകളിലായി സ്ഥാപിച്ച 20 വാട്ടര്‍ കിയോസ്കുകളുടെ പൊതു ഉദ്ഘാടനം മന്ത്രിപി. പ്രസാദ് നിര്‍വ്വഹിച്ചു. എംഎല്‍എ എച്ച്. സലാം അദ്ധ്യക്ഷനായി. ആലിശ്ശേരി, വാടക്കല്‍, ഇരവുകാട്,തുമ്പോളി, എം.ഒ വാര്‍ഡ്,മംഗലം, കാളാത്ത്, മന്നത്ത് ,വലിയകുളം, ലജനത്ത്,വാടക്കനാല്‍, കരളകം, ആശ്രമം, സിവില്സ്റ്റേഷന്, ഹൗസിംഗ്കോളനി, റെയില്വേസ്റ്റേഷന്,തിരുവമ്പാടി, പുന്നമട, പള്ളാത്തുരുത്തി എന്നീ 19 വാര്‍ഡുകളിലായാണ് 20 വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
കേരള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ ശൃംഖലയില്‍ നിന്നെടുക്കുന്ന ജലം റിവേഴ്സ് ഓസ്മോസിസ് പ്രവര്‍ത്തനം വഴി ശുദ്ധീകരിച്ചാണ് കുറഞ്ഞനിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള മര്ദ്ദത്തിനായി ഭൂതലത്തില്‍ പ്രത്യേക ടാങ്ക് സ്ഥാപിച്ച് പമ്പിങ് സുഗമമാക്കാനുള്ള സംവിധാനവും ഓരോ ടാങ്കിലും ക്രമീകരിച്ചിട്ടുണ്ട്.കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെയാണ് നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. കിയോസ്കുകളുടെ പരിപാലനം നഗരസഭയാണ് നിര്‍വ്വഹിക്കുന്നത്. 10.70 ലക്ഷം നിരക്കില്‍ ഏകദേശം 2.15 കോടി ചിലവഴിച്ച് ഫ്ലോമാക്സ്, വാട്ടര്‍ വേള്‍ഡ് കമ്പനികളാണ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: