ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് സൈനികനായ മകന് മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മര് ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.70കാരിയായ ശാരദയെയാണ് മകന് സുബോധ് മര്‍ദിച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.അവധിക്ക് നാട്ടിലെത്തിയതായിരുന്നു സുബോധ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ സുബോധ് അമ്മയുടെ വളയും മാലയും ഊരിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതാണ് മര്‍ദനത്തിന് കാരണമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: