ഭുവനേശ്വര്‍: ഒഡീഷ ആന്ധ്രാപ്രദേശ് അതിര്‍ത്തിയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത് സുരക്ഷാ സേന. ഒഡീഷയില്‍ വന്‍ സ്ഫോടനം നടത്താനുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ ശ്രമവും സുരക്ഷാ സേന തകര്‍ത്തെറിഞ്ഞു. മാല്‍ക്കംഗിരി ജില്ലയിലാണ് സംഭവം.
സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും, ഡിസ്ട്രിക്ട് വളണ്ടറി ഫോഴ്സും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇതിനിടെ മരിബെഡ നഡമെഞ്ചിരി ഗ്രാമ മേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് വന്‍ സ്ഫോടക ശേഖരം കണ്ടെത്തി. ഉടനെ ബോംബ് സ്ക്വാഡ് എത്തി സ്ഫോടക വസ്തുക്കള്‍ നിര്‍വ്വീര്യമാക്കി. നാല് ടിഫിന്‍ ബോംബുകള്‍, 20 വെബ് ബെല്‍റ്റുകള്‍, ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതിനെല്ലാം പുറമേ ചില മരുന്നുകളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പ്രദേശവാസികളെ ആക്രമിക്കാനായിരുന്നു കമ്യൂണിസ്റ്റ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്നും സുരക്ഷാ സേന അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീകരര്‍ക്കായി സമീപമേഖലകളില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണയാണ് ഇവിടെ നിന്നും സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: