റയല്‍ മാഡ്രിഡ് ഫൈനലില്‍
റിയാദ്: ബാഴ്സലോണയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ കടന്നു. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനലില്‍ റയല്‍ മാഡ്രിഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമില്‍ ഫെഡറിക്കോ വാല്‍വെര്‍ഡേ നേടിയ ഗോളാണ് റയലിന് വിജയമൊരുക്കിയത്.
തുടക്കത്തില്‍ വിനീഷ്യസ് ജൂനിയര്‍ ഗോള്‍ നേടി റയലിനെ മുന്നിലെത്തിച്ചു. എന്നാല്‍ ലൂക്ക് ഡി ജോങ്ങിന്െ ഗോളില്‍ ബാഴ്സ സമനില പിടിച്ചു. രണ്ടാം പകുതിയില്‍ കരീം ബെന്‍സേമ റയലിന് ലീഡ് നേടിക്കൊടുത്തു. പക്ഷെ, അന്‍സു ഫാറ്റിയുടെ ഗോളില്‍ ബാഴ്സ സമനില പിടിച്ചു. തുടര്‍ന്ന്് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ വാല്‍വെര്‍ഡേ നിര്‍ണായക ഗോളിലൂടെ റയലിനെ ഫൈനലിലെത്തിച്ചു.
നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക് ബില്‍ബാവോയും ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള സെമിഫൈനലിലെ വിജയികളെയാണ് റയല്‍ മാഡ്രിഡ് ഫൈനലില്‍ നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: