കോട്ടയം: മുന്നാക്ക ജനവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ നടത്തുന്ന സാമ്പിള്‍ സര്‍വേയെ അവലംബിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നതിന് ചേരുന്ന യോഗത്തിലേക്കുള്ള ക്ഷണം എന്‍എസ്എസ് (nair service society) നിരസിച്ചു. 18ന് നടത്തുന്ന മുന്നാക്ക, സംവരണേതരസമുദായ സംഘടനകളുടെ യോഗത്തിലേക്കുള്ള ക്ഷണമാണ് എന്‍എസ്എസ് നിരസിച്ചത്.
മുന്നാക്കസമുദായങ്ങളിലെ പിന്നാക്കാവസ്ഥയെക്കുറിച്ച് ഏതെല്ലാം ഘടകങ്ങള്‍ സംബന്ധിച്ചുള്ള വിവരശേഖരണമാണ് നടത്തുന്നത് എന്നു നിജപ്പെടുത്തുകയോ സര്‍വേയ്ക്കുള്ള രീതിശാസ്ത്രം നിശ്ചയിക്കുകയോ കമ്മീഷന് ചെയ്തിട്ടില്ല. കമ്മീഷന്റെ നേതൃത്വത്തിലുള്ള വിവരശേഖരണമല്ലാതെ, ഏതെല്ലാമോ സംഘടനകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. കമ്മീഷന് നേരിട്ടല്ലാതെ, പുറത്തുനിന്നുള്ള വിവരശേഖരണം നിയമവിരുദ്ധമാണ്.
നിയമപരമല്ലാത്ത സര്‍വേയും പുറത്തുനിന്നു ശേഖരിക്കുന്ന വിവരങ്ങളും കൂട്ടിക്കലര്‍ത്തുന്നതും മുന്നാക്കവിഭാഗങ്ങളുടെ നാമമാത്രമായ അവകാശങ്ങള്‍കൂടി നഷ്ടപ്പെടുത്താനേ ഉതകൂ എന്നുള്ളതിനാലാണ് കമ്മീഷന്റെ സാമ്പിള്‍ സര്‍വേയെ എന്‍എസ്എസ് എതിര്‍ക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ (g sukumaran nair) പറഞ്ഞു. അശാസ്ത്രീയമായി നടത്തുന്ന സാമ്പിള്‍ സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ, സാമ്പിള്‍ സര്‍വേ യാതൊരു വിധത്തിലും സംവരണത്തെയോ ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ളകമ്മീഷന്റെ നിര്‍ദേശങ്ങളെയോ ബാധിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: