ന്യൂദല്‍ഹി : പാക്കിസ്ഥാന് സിദ്ദു മാത്രമാണ് ഉള്ളത്. എന്നാല്‍ ഇന്ത്യയ്ക്ക് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണുള്ളതെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന.
നിങ്ങള്‍ക്ക് സിദ്ധു മാത്രമുണ്ട്, എന്നാല്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയും ഒരു ബില്യണിലധികം വിറ്റുവരവുള്ള കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുമാണ് ഇന്ത്യയ്ക്കുള്ളത്. എന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്ററുമായ നവ്ജ്യോത് സിങ് സിദ്ദുവിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.
ഇന്ത്യയേക്കാള്‍ മികച്ചതാണ് പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതി. ലോകവുമായി താരതമ്യം ചെയ്യുമ്പോള്‍ പാക്കിസ്ഥാന് ഇപ്പോഴും വില കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ്. പ്രതിപക്ഷം സര്‍ക്കാരിനെ കഴിവില്ലാത്തവരെന്നാണ് വിളിക്കുന്നത്. പക്ഷെ നമ്മുടെ സര്‍ക്കാര്‍ രാജ്യത്തെ എല്ലാ പ്രതിസന്ധികളില്‍ നിന്നും രക്ഷിച്ചുവെന്നായിരുന്നു ഇമ്രാന് ഖാന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: