ന്യൂദല്‍ഹി; ടാറ്റാ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെയും ഐപിഎല്ലിനെയും വലിയ ഉയരങ്ങളില്‍ എത്തിക്കുമെന്ന് ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസി ഐ) സെക്രട്ടറി ജയ് ഷാ. കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായുടെ മകന് കൂടിയാണ് ജയ് ഷാ. ഈ വര്‍ഷം മുതല്‍ ഐപിഎല്‍ ക്രിക്കറ്റിന്റെ ടൈറ്റില്‍ സ്പോണ്‍സറായി വിവോ കമ്പനിക്ക് പകരം ടാറ്റാ എത്തുകയാണ്. ഈ സാഹചര്യത്തിലായിരുന്നു ജയ് ഷായുടെ ഈ പ്രതികരണം.
‘ഇത് ബിസിസി ഐ, ഐപിഎല്‍ എന്നിവയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ നിമിഷമാണ്. ആഗോള ഇന്ത്യന്‍ വ്യവസായസംരംഭത്തിന്റെ മികച്ച മാതൃകയാണ് 100 വര്‍ഷത്തെ ടാറ്റാ ഗ്രൂപ്പ്. ആറ് ഭൂഖണ്ഡങ്ങളിലായി 100ല്‍ പരം രാജ്യങ്ങളില്‍ ടാറ്റ പ്രവര്‍ത്തിക്കുന്നു. ബിസിസിഐ പോലെ ടാറ്റാ ഗ്രൂപ്പും അന്താരാഷ്ട്ര അതിര്‍ത്തിക്ക് കുറുകെ ക്രിക്കറ്റിന്റെ സ്പിരിറ്റ് പ്രോത്സാഹിപ്പിക്കുന്നതില്‍ തല്പരരാണ്. ആഗോള കായിക ഫ്രാഞ്ചൈസി എന്ന നിലയ്ക്കുള്ള ഐപിഎല്ലിന്റെ വളര്‍ന്നുകൊണ്ടിരിക്കുന്ന ജനപ്രിയത ബിസിസി ഐയുടെ പരിശ്രമങ്ങളുടെ ദൃഷ്ടാന്തമാണ്,’ ജെയ് ഷാ പറഞ്ഞു.
‘ഐപിഎല്‍ വളര്‍ച്ചയില്‍ ഇന്ത്യയുടെ ഏറ്റവും വലുതം വിശ്വസനീയവുമായ ബിസിനസ് ഗ്രൂപ്പ് വിശ്വസിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ടാറ്റാ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് ഐപിഎല്ലിനെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും വലിയ ഉയരങ്ങളില്‍ എത്തിക്കും,’ ജെയ് ഷാ പറഞ്ഞു.
വരാനിരിക്കുന്ന ഐപിഎല്‍ ടൂര്‍ണ്ണമെന്റില്‍ വിവോയ്ക്ക് പകരം ടാറ്റയായിരിക്കും പ്രധാനസ്പോണ്‍സര്‍ എന്ന വാര്‍ത്ത ചൊവ്വാഴ്ച രാവിലെയാണ് ഐപിഎല്‍ ചെയര്മാന് ബ്രിജേഷ് പട്ടേല്‍ സ്ഥിരീകരിക്കച്ചത്. വിവോയ്ക്ക് യഥാര്‍ത്ഥത്തില്‍ രണ്ടു വര്‍ഷം കൂടി സ്പോണ്‍സര്‍ഷിപ്പ് ബാക്കിയുണ്ട്. എന്നാല്‍ ഇനി ഇത് ടാറ്റ തന്നെ ഏറ്റെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: