കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട പന്തീരാങ്കാവ് യുഎപിഎ കേസിലെ അലന് ശുഹൈബും താഹാ ഫസലും മാവോവാദി ബന്ധമുള്ളവര്‍ തന്നെയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്. പാര്‍ട്ടി അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതാണെന്നും ഇത് പരമമായ യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാവോവാദികളുടെ സ്വാധീന വലയത്തില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നതായും പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി. അലന്റെയും താഹയുടെയും വിഷയം കൈകാര്യം ചെയ്തതയില്‍ പൊലീസിന് വീഴ്ച്ച വന്നിട്ടില്ല. ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പൊലിസിനും ആഭ്യന്തരവകുപ്പിനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ന്യായമായ ആവശ്യം പോലും പൊലിസ് തള്ളുകയാണെന്ന് പ്രതിനിധികള്‍ പറഞ്ഞു. കേസുകളില്‍ ദേശീയ നയമല്ല കേരളത്തിലേത്. അലനും, താഹയും ഉള്‍പ്പെട്ട പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്ത് തെളിവാണുള്ളതെന്നും കോഴിക്കോട് നഗരത്തില്‍ നിന്നുള്ള പ്രതിനിധി ചോദിച്ചു. കെ റെയില്‍ വിഷയത്തില്‍ വ്യക്തത വേണമെന്നും വിമര്‍ശനമുണ്ടായി. പൊതു ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: