തിരുവനന്തപുരം: ആരേയും ദ്രോഹിക്കാതെ ജീവിക്കാന്‍ പഠിച്ചത് ട്രോള്‍ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളു യൂണിയനില്‍ International Chalu Union – ICU പ്രവര്ത്തികാനായതുകൊണ്ടെന്ന് മീടു ആരോപണത്തില്‍ കുടുങ്ങിയ യുട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍. തെറ്റുകള്‍ മനസിലാക്കാന്‍ തുടങ്ങിയത് ‘ഐസിയു’വില്‍ വന്നതുകൊണ്ടാണ്. ജീവിതം മാറ്റിമറിച്ചത് ഈ ഗ്രൂപ്പാണ്. ആ സര്‍ക്കിളില്‍ വന്നപ്പോഴാണ് മാറ്റങ്ങള്‍ വന്നത്. സ്ത്രീ വിരുദ്ധ തമാശകള്‍ തെറ്റാണെന്ന് മനസിലാക്കിയത് അവിടെ നിന്നാണ്.
ഏഷ്യാവില്‍ മലയാളത്തിന് കഴിഞ്ഞ വര്‍ഷം നല്കിയ അഭിമുഖത്തിലാണ് വെട്ടിയാര്‍ ഇക്കാര്യം പറഞ്ഞത്. പല സ്ക്രിപ്റ്റുകള്‍ തയാറാക്കുന്നത് മൂഡിന് അനുസരിച്ചാണെന്നും ശ്രീകാന്ത് പറയുന്നു. അതേസമയം, ഡിവൈഎഫ്ഐ നേതാവുകൂടിയായ ശ്രീകാന്ത് വെട്ടിയാറിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ യുവതികള്‍ രംഗത്തെത്തിയിട്ടുണ്ട്. മീടു വെളിപ്പെടുത്തല്‍ നടത്തിയ പോസ്റ്റിന്റെ കമന്റിലും മറ്റു ചില പോസ്റ്റുകളിലും ശ്രീകാന്തിന്റെ മുന്‍ സുഹൃത്തുക്കള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം വ്യക്തമാക്കി.
ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നവര്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി കഴിഞ്ഞ ദിവസം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ശ്രീകാന്ത് വെട്ടിയാര്‍ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങിയെന്നും അടുത്ത ബന്ധം സ്ഥാപിച്ച് ആലുവയിലെ ഫല്‍റ്റില്‍ വെച്ച് ക്രൂരമായി റേപ്പ് ചെയ്തുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നല്കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്ത വെട്ടിയാര്‍ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തില്‍ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്. അതിനാലാണ് താന്‍ വെളിപ്പെടുത്തലിന് തയാറായി മുന്നോട്ട് വന്നതെന്നും പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: