തിരുവനന്തപുരം: കൊവിസ് വ്യാപനവും ഒമി ക്രോണും വർദ്ധിച്ച സാഹചര്യത്തിൽ ഏർപെടുത്തിയ നിയന്തനങ്ങൾ സംബന്ധിച്ച് ഉത്തരവിറങ്ങി. എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകളും യോഗങ്ങളും ചടങ്ങുകളും സാമൂഹ്യ രാഷ്ട്രീയ, സാംസ്കാരിക സാമുദായിക പൊതുപരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തേണ്ടതാണ് എന്ന് ദുരന്തനിവാരണ അതോറിറ്റയുടെ ഉത്തരവിൽ പറയുന്നു.
അത്തരം സന്ദർഭങ്ങളിൽ നടക്കുന്ന യോഗങ്ങൾ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് സാമൂഹിക അകലം പാലിച്ചും മറ്റ് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചും മാത്രമേ നടത്തുന്നു എന്നുള്ളത് സംഘാടകർ ഉറപ്പ് വരുത്തണം. അടച്ചിട്ട മുറിയിൽ വായുസഞ്ചാരം ഉറപ്പാക്കി മാത്രമേ പരിപാടികൾ സംഘടിപ്പിക്കാവൂ.
കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്തണം എന്നും ഉത്ത രവിൽ പറയുന്നു. ഇവ കർശനമായി നടപ്പിലാക്കാനാണ് നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: