ഹരിപ്പാട്: യെമന്‍ തീരത്ത് നിന്നും ഹൂദി വിമതര്‍ തട്ടിയെടുത്ത യുഎഇയുടെ കപ്പലിലെ ജീവനക്കാരന് ചേപ്പാട് ചിറയില്‍ പടീറ്റതില്‍ രഘുവിന്റെ മകന് അഖില്‍ രഘു (27)വും മറ്റൊരു മലയാളിയും ഉടന്‍ തന്നെ നാട്ടിലെത്തും. കേന്ദ്ര ഗവന്മന്റിന്റെ ശക്കമായ ഇടപെടല്‍ കാരണമാണ് ഇവരുടെ മോചനം വേഗത്തിലായത്.
ജനുവരി രണ്ടിനാണ് ചരക്കുകപ്പലായ റ്വാബീയിലുണ്ടായിരുന്ന മൂന്ന് മലയാളികളുള്‍പ്പടെ 12 പേരെ ബന്ധിയാക്കിയത്. പിന്നിട് സംയുക്ത സൈനിക നടപടികളിലൂടെ സഖ്യസേന ശനിയാഴ്ച രാത്രിയില്‍ മോചിപ്പിച്ചു. ഇവരെ യമനിലെ സഖ്യസേനയുടെ നിയന്ത്രണത്തിലുള്ള ഹോട്ടലിലേക്ക് മാറ്റി. ഇവര്‍ എല്ലാവരും സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ഭാര്യാപിതാവ് ചിങ്ങോലി ജയ ഭവനത്തില്‍ പി.ടി.ജയകുമാറിനെ അഖില്‍ രഘു വിളിച്ചറിയിച്ചു. തുടര്‍ന്ന് കോണ്‍ഫറന്‍സ് കോളിലൂടെ ഉക്രൈനിലുള്ള ഭാര്യ ജിതിന, നാട്ടിലുള്ള അഖിലിന്റെ മാതാപിതാക്കള്‍ എന്നിവരുമായും സംസാരിച്ചു.
തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച വീട്ടിലെത്തുമെന്നും അഖില്‍ അറിയിച്ചു. അഖിലിനൊപ്പം ജ്യേഷ്ഠന് രാഹുലും വീട്ടിലെത്തും.അഖിലിന്റെ ഭാര്യ ജിതിനയെയും എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇവരെപ്പറ്റി വീട്ടുകാര്‍ക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഞായറാഴ്ച വൈകുംനേരമാണ് അഖില്‍ വീട്ടിലേക്ക് ഫോണ്‍വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചത്.
സന്തോഷ വാര്‍ത്ത അറിഞ്ഞതില്‍ വീട്ടുകാരും നാട്ടുകാരും ഏറെ ആഹ്ളാദത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: