ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലേക്ക് മരുന്നും ധാന്യങ്ങളും കയറ്റി അയയ്ക്കുന്നതില്‍ ഇന്ത്യക്ക് സഹായം നല്‍കുമെന്ന് ഇറാന്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വിദേശകാര്യ മന്ത്രി ഹുസൈന് അമിര്‍ അബ്ദുല്ലാഹിനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഇന്ത്യ, അഫ്ഗാനിലേക്ക് കയറ്റി അയച്ച 50,000 ടണ്‍ ഗോതമ്പ് പാകിസ്ഥാന് തടഞ്ഞ സംഭവത്തിനു പിന്നാലെയാണ് ഇറാന് രംഗത്തെത്തിയത്. അഫ്ഗാനിലെ കൊവിഡ് സാഹചര്യവും ജനങ്ങള്‍ നേരിടുന്ന മറ്റു വെല്ലുവിളികളും ചര്‍ച്ചയായെന്ന് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
പുതുവര്‍ഷ ദിനത്തില്‍ ഇന്ത്യ അഞ്ചു ലക്ഷം ഡോസ് കൊവിഡ് വാക്സിന് അഫ്ഗാനിലേക്ക് അയച്ചിരുന്നു. അഫ്ഗാനിലേക്ക് നേരിട്ട് വിമാനസര്‍വീസ് ഇല്ലാത്തതിനാല്‍ ടെഹ്റാന് വഴിയാണ് വാക്സിന് അയച്ചത്. ഈ മാസം ഏഴിന് രണ്ടു ടണ്‍ ജീവന് രക്ഷാ മരുന്നുകളും ഇന്ത്യ കാബൂളിലേക്ക് കയറ്റി അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: