ലണ്ടന്‍: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാവീഴ്ചയെ അപലപിച്ച് യുകെയിലെ സിഖ് വിദ്യാര്‍ത്ഥി സംഘടന.
‘പ്രധാനമന്ത്രി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ തലവനും രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന വ്യക്തിയുമാണ്. അതല്ലാതെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പ്രതിനിധിയല്ല. അതുകൊണ്ട് രാജ്യത്തെ നയിക്കാനുള്ള അദ്ദേഹത്തിന്റെ ആധികാരികത അട്ടിമറിക്കാന്‍ ആര്‍ക്കും അവകാശമില്ല. അവിടുത്തെ ജനങ്ങളെ കാണാനും വണങ്ങാനുമുള്ള അദ്ദേഹത്തിന്റെ ജനാധിപത്യപരമായ അവകാശമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു പിടി തെമ്മാടികളെ അതിന് വിഘാതം സൃഷ്ടിക്കാന്‍ അനുവദിച്ചത് ദുഖകരമാണ്,’- ലോര്‍ഡ് റാമി റേഞ്ചര്‍ സിബിഇ, എന്ന യുകെ അടിസ്ഥാനമായുള്ള ബ്രിട്ടീഷ് സിഖ് അസോസിയേഷന്റെ ചെയര്മാന് പറയുന്നു.
‘പഞ്ചാബിലെ ജനങ്ങളോട് പ്രധാനമന്ത്രിക്ക് നല്‍കാനുള്ളത് എന്ത് സന്ദേശമാണെന്ന് കാണാന്‍ രാജ്യം കാത്തിരിക്കുകയായിരുന്നു. അദ്ദേഹം അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്ന ഒരു സംസ്ഥാനമാണ് പഞ്ചാബ്,’- ലോര്‍ഡ് റാമി റേഞ്ചര്‍ പറയുന്നു.
‘പഞ്ചാബിലെ ജനങ്ങള്‍ക്ക് വേണ്ടി മറ്റൊരു പ്രധാനമന്ത്രിയും ഇത്രത്തോളം ചെയ്തിട്ടില്ല. സിഖുകാരുടെ മതപരമായ വികാരങ്ങള്‍ മാനിച്ച് കര്‍താര്‍പൂര്‍ ഇടനാഴി തുറന്നത് ഈ പ്രധാനമന്ത്രിയാണ്. സിഖ് ഗുരുക്കന്മാരുടെ വചനങ്ങള്‍ ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങള്‍ക്ക് ലോകമെമ്പാടും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ‘- പ്രസ്താവനയില്‍ പറയുന്നു.
‘പഞ്ചാബ് കര്‍ഷകരെ മാനിച്ചുകൊണ്ട് അദ്ദേഹം മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. സിഖ് വിശ്വാസത്തിന്റെ സ്ഥാപകനായ ഗുരുനാനാക് ദേവ് ജിയുടെ 550ാം ജന്മ വാര്‍ഷികം പ്രധാനമന്ത്രി ആഘോഷിച്ചു. പത്താമത് ഗുരു ഗോബിന്ദ് സിങ് ജിയുടെ 350ാം ജന്മവാര്ഷികവും ഒമ്പതാമത് ഗുരു തേഗ് ബഹദൂര്‍ ജിയുടെ 400ാം ജന്മ വാര്‍ഷികവും മോദിജിയുടെ പരിശ്രമഫലമായി ആഘോഷിച്ചു. സിഖ് ഗുരുക്കന്മാര്ക്ക് ഇത്രയ്ക്ക് ബഹുമാനം നല്കുന്ന മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയില്ല. ‘- പ്രസ്താവന തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: