ന്യൂദല്‍ഹി: നാല് സുപ്രീംകോടതി ജഡ്ജിമാര്‍ക്കും അഞ്ച് ശതമാനത്തോളം സുപ്രീംകോടതി ജീവനക്കാര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്.
സുപ്രീംകോടതിയിലെ 32 ജഡ്ജിമാരില്‍ നാല് ജഡ്ജിമാര്‍ക്കും 3000 ജീവനക്കാരില്‍ 150 പേര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ദല്‍ഹിയില്‍ കോവിഡ് കുതിച്ചുയരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ 19.60 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
കോടതി പരിസരത്ത് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം സ്ഥാപിച്ചിട്ടുണ്ട്. സുപ്രീംകോടതി പരിസരത്തേക്ക് കടക്കുന്ന രജിസ്ട്രി ജീവനക്കാരും അഭിഭാഷകരും അവരുടെ ജീവനക്കാരും പരിശോധന ചെയ്യേണ്ടതുണ്ട്. സുപ്രീംകോടതി ജനവരി രണ്ട് മുതല്‍ വെര്‍ച്വലായാണ് കേസുകള്‍ കേള്‍ക്കുന്നത്. നേരിട്ട് കേസുകള്‍ കേള്‍ക്കുന്നത് തല്ക്കാലം റദ്ദാക്കിയിരിക്കുകയാണ്.
ദല്‍ഹിയില്‍ കൊറോണ വൈറസ് കേസുകള്‍ കുത്തനെ ഉയരുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രി തിങ്കളാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തി ഭാവി നടപടികള്‍ തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: