തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയത് പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള വാഹനം. വാഹനത്തില്‍ ഉണ്ടായിരുന്നയാള്‍ കടന്നുകളഞ്ഞു. ഓംകാര്‍ സിങ് എന്നയാളുടെ പേരിലുള്ള യുപി-15 എയു 5434 എന്ന വെള്ള നിറത്തിലുള്ള ഇന്‍ഡിക്ക വിസ്ത വാഹനമാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇതില്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് വലിയ അക്ഷരത്തിലാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. പുല്‍വാമ, ഗോദ്ര ആക്രമണങ്ങള്‍ നടത്തിയത് മോദിയാണ്, 750തിലധികം കര്‍ഷകരെ മോദി കൊന്നു എന്നും യോഗി നാലുപേരെ കൊന്നും എന്നുമാണ് എഴുതിയിരിക്കുന്നത്.
വാഹനത്തില്‍ നിന്നും ആറ് ബാഗുകളും ഒരു ചാക്കും കണ്ടെടുത്തു. അഞ്ച് ബാഗിലും ചാക്കിലുമായി വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സെന്‍സര്‍ കേബിളുകള്‍ പോലുള്ളവയും, വാഷര്‍ തുടങ്ങിയവയും കണ്ടെടുത്തു. ഒന്നില്‍ വസ്ത്രങ്ങളും ചില പുസ്തകങ്ങളും ഡയറിയും ആണ് ഉള്ളത്. വാഹനം ബോംബ് സ്ക്വാഡ് എത്തി പരിശോധിച്ചശേഷം എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി.
ഇന്ന് ഉച്ചയോടെയാണ് പട്ടം റോയല്‍ ക്ലബ്ബില്‍ നിന്നും മ്യൂസിയം പോലീസില്‍ കാറിനെ സംബന്ധിച്ച് വിവരം കൈമാറുന്നത്. അമിത വേഗതയിലെത്തിയ വാഹനം ക്ലബ്ബില്‍ പ്രവേശിച്ചപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. വാഹനത്തില്‍ നിന്നും ഇറങ്ങിയയാള് ജീവനക്കാരുമായി തര്‍ക്കത്തിലായി. പോലീസിനെ വിളിക്കുന്നതിനിടയില്‍ ഇയാള്‍ ഓട്ടോയില്‍ പാളയം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മ്യൂസിയം പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. വാഹന ഉടമയക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: