കൊച്ചി : അന്വേണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ നടന് ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഈ ഓഡിയോ ക്ലിപ്പുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഭീഷണി മുഴക്കുന്നതായ സന്ദേശങ്ങളാണ് പുറത്തുവന്നത്. അതിനു പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
ദിലീപ് പ്രതിയായ കേസ് അന്വേഷിച്ചത് അഞ്ച് ഉദ്യോഗസ്ഥരായിരുന്നു. ഇവരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപും സഹോദരനും അടക്കം ആറ് പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. സഹോദരന് അനൂപാണ് രണ്ടാം പ്രതി. മൂന്നാം പ്രതി ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ്. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതിയുടെ മാത്രം പേര് നല്‍കിയിട്ടില്ല. കണ്ടാലറിയാവുന്ന ഒരാള്‍ എന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഇയാള്‍ക്കെതിരായി അന്വേഷണം നടത്തി വരികയാണ്. സ്വകാര്യ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ദിലീപ് ഭീഷണിപ്പെടുത്തുന്നതായി സംവിധായകനും ക്രൈംബാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. കേസ് അന്വേഷണം ചര്‍ച്ച ചെയ്യുന്നതിനായാണ് ഇത്. ചര്‍ച്ച പ്രകാരമാണ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: