നാഷണല്‍ എലിജിബിലിറ്റി കം- എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എംഡിഎസ് 2022 പരീക്ഷ മാര്‍ച്ച് 6 ന് നടത്തും. പരീക്ഷാ വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ https://nbe.edu.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ജനുവരി 24 വരെ സമര്‍പ്പിക്കാം. പരീക്ഷാ ഫീസ് 4250 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 3250 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം.
യോഗ്യത: അംഗീകൃത ബിഡിഎസ് ബിരുദം, സ്‌റ്റേറ്റ് ഡന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2022 മാര്‍ച്ച് 31 നകം കമ്പല്‍സറി റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ്/പ്രാക്ടിക്കല്‍ ട്രെയിനിംഗ് പൂര്‍ത്തീകരിക്കണം.
പരീക്ഷ: മാര്‍ച്ച് 6 ന് നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള 240 ചോദ്യങ്ങളുണ്ടാവും. ചോദ്യങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലായിരിക്കും. 3 മണിക്കൂര്‍ സമയം ലഭിക്കും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. രാവിലെ 7 മണി മുതല്‍ 8.30 വരെ പരീക്ഷാ ഹാളില്‍ പ്രവേശിക്കാം. 9 മുതല്‍ 12 മണിവരെയാണ് പരീക്ഷ.
ജനറല്‍ അനാട്ടമി, ഹ്യൂമെന്‍ ഫിസിയോളജി, ഡന്റല്‍ അനാട്ടമി, എംബ്രിയോളജി ആന്റ് ഓറല്‍ ഹിസ്‌റ്റോളജി, ജനറല്‍ പാതോളജി ആന്റ് മൈക്രോബയോളജി, ഡന്റല്‍ ഫാര്‍മക്കോളജി ആന്റ് തെറാപ്പിക്‌സ്, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഡെന്റല്‍ മെറ്റീരിയല്‍സ്, ഓറല്‍ പാതോളജി ആന്റ് ഓറല്‍ മൈക്രോബയോളജി, ഓറല്‍ മെഡിസിന്‍ ആന്റ് റേഡിയോളജി, പെഡോഡോന്റിക്‌സ് ആന്റ് പ്രിവന്റീവ് ഡന്റിസ്ട്രി, ഓര്‍ത്തോപീഡിക്‌സ് ആന്റ് ഡന്റോഫേഷ്യല്‍ ഓര്‍ത്തോപീഡിക്‌സ്, പെരിയോഡോന്റോളജി, പ്രോസ്‌തോഡോന്റിക്‌സ്, കണ്‍സര്‍വേറ്റീവ് ഡന്റിസ്ട്രി ആന്റ് എന്‍ഡോഡോന്റിക്‌സ്, ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി, പബ്ലിക് ഹെല്‍ത്ത് ഡന്റിസ്ട്രി വിഷയങ്ങളിലാണ് ചോദ്യങ്ങളുണ്ടാവുക.
മാര്‍ച്ച് ഒന്നിന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍, മംഗളൂരു, മൈസൂരു, മധുര, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, സേലം, ബെംഗളൂരു, ബെല്‍ഗാം, ചെന്നൈ, ഗുല്‍ബര്‍ഗ്ഗ, ഉഡുപ്പി, ഷിമോഗ, പുതുച്ചേരി, ഹൈദ്രാബാദ്, വിശാഖപട്ടണം, ദല്‍ഹി, മുംബൈ ഉള്‍പ്പെടെ 79 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുക.
നീറ്റ്-എംഡിഎക് പരീക്ഷയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 50 പെര്‍സെന്റൈലിലും എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ 40, ജനറല്‍ പിഡബ്ല്യുഡി-45 പെര്‍സെന്റൈലിലും കുറയാതെ കരസ്ഥമാക്കണം. ഫലം മാര്‍ച്ച് 21 ന് പ്രസിദ്ധപ്പെടുത്തും.
എംഡിഎസ് കോഴ്‌സില്‍ എല്ലാ സംസ്ഥാനങ്ങളിലെയും 50 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട സീറ്റുകളിലും സ്‌റ്റേറ്റ് ക്വാട്ടാ സീറ്റുകളിലും, സായുധസേന, മെഡിക്കല്‍ സര്‍വ്വീസസ് സ്ഥാപനങ്ങളിലും രാജ്യത്തെ സ്വകാര്യ ഡന്റല്‍ കോളേജുകളിലും വാഴ്‌സിറ്റികളിലും പ്രവേശനം നീറ്റ്-എംഡിഎസ് 2022 റാങ്ക് അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍ എയിംസ് ന്യൂദല്‍ഹിയിലെ അഡ്മിഷന്‍ ഇതിന്റെ പരിധിയില്‍പ്പെടില്ല. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: