ശ്രീനഗര്‍: പുതുവത്സരം പിറന്ന് ഒറ്റയാഴ്ച കൊണ്ട് സുരക്ഷാസേന കൊന്നൊടുക്കിയത് 11 ഭീകരരെ. ഇവരില്‍ നല്ലൊരു പങ്കും ജെയ്ഷെ മുഹമ്മദ് ഭീകരര്‍. അനന്തനാഗ്, കുല്‍ഗാം പുല്‍വാമ, ബദ്ഗാം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ നടന്നത്. ഒരൊറ്റ ഭീകരന് പോലും സുരക്ഷാ സേനയില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ താഴ്വരയില് ഇരുനൂറോളം ഭീകരര്‍ ഉണ്ടെന്നും ഇവരെയെല്ലാം ഒന്നൊഴിയാതെ ഇല്ലാതാക്കുമെന്നും ഐജി പറഞ്ഞു.
ജമ്മു കശ്മീരില്‍ കൊടുംഭീകരന് അടക്കം മൂന്നു ജെയ്ഷെ ഭീകരരെ കഴിഞ്ഞ ദിവസം സൈന്യം കൊന്നു. ശ്രീനഗര്‍ സ്വദേശിയായ വാസീം ഉള്‍പ്പടെയുള്ളവരെ ബദ്ഗാമിലെ ഏറ്റുമുട്ടലിലാണ് വകവരുത്തിയത്. ഇവരില്‍ നിന്ന് മൂന്ന് എകെ 56 തോക്കുകളും വലിയതോതില്‍ വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും ചില രേഖകളും പിടിച്ചെടുത്തു.
ഭീകരര്‍ എത്തിയിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്ന് സുരക്ഷാസേന എത്തി ചന്ദൂരയില്‍ തെരച്ചില്‍ തുടങ്ങി. ഇതോടെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചു. സൈന്യവും പോലീസും സംയുക്തമായി, അര്‍ദ്ധരാത്രിയോടെ തുടങ്ങിയ പരിശോധനയും ഏറ്റുമുട്ടലും പുലര്‍ച്ചെ വരെ നീണ്ടു.
മേഖലയില്‍ കൂടുതല്‍ ഭീകരര്‍ എത്തിയെന്ന സംശയത്തെത്തുടര്‍ന്ന് സൈന്യം വിപുലമായ തെരച്ചില്‍ നടത്തിവരികയാണ്. തെരച്ചിലിനിടെ ഗുജ്റാള്‍ ഗ്രാമത്തില്‍ നിന്ന് ഡ്രോണ്‍ കണ്ടെടുത്തതായും സുരക്ഷാ സേന വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: