സൗത്ത് ഇന്ത്യന്‍ ബാങ്ക് വിവിധ ബ്രാഞ്ചുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍മാരെയും ക്ലര്‍ക്കുമാരെയും റിക്രൂട്ട് ചെയ്യുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.southindianbank.com ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ജനുവരി 11 വരെ സമര്‍പ്പിക്കാം.
പ്രൊബേഷണറി ഓഫീസര്‍ തസ്തികയ്ക്ക് ഇനി പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി, പ്ലസ്ടു/തത്തുല്യ പരീക്ഷകളും എന്‍ജിനീയറിങ് ബിരുദ പരീക്ഷയും 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ബിരുദവും ഏതെങ്കിലും പോസ്റ്റുഗ്രാഡുവേറ്റ് ബിരുദവും 60% മാര്‍ക്കോടെ വിജയിച്ചവരെയും പരിഗണിക്കും. പ്രായപരിധി 26 വയസ്സ്. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷത്തെ വയസ്സിളവുണ്ട്. അപേക്ഷാ ഫീസ് 800 രൂപ. എസ്സി/എസ്ടി വിഭാഗത്തിന് 200 രൂപ മതി.
ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ 36000-63840 രൂപ ശമ്പള നിരക്കില്‍ പ്രൊബേഷണറി ഓഫീസറായി നിയമിക്കും. ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാന്‍ ബാധ്യസ്ഥമാണ്.
പ്രൊബേഷണറി ക്ലര്‍ക്ക് തസ്തികയ്ക്ക് ആര്‍ട്സ്/സയന്‍സ്/കോമേഴ്സ്/എന്‍ജിനീയറിങ് വിഷയങ്ങളില്‍ റഗുലര്‍ കോഴ്സുകളില്‍ പഠിച്ച് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷകളിലും 60% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. പ്രായപരിധി 26 വയസ്സ്. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷത്തെ വയസ്സിളവുണ്ട്.
അപേക്ഷാ ഫീസ് 800 രൂപ, എസ്സി/എസ്ടി വിഭാഗത്തിന് 200 രൂപ മതി. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നവരെ 17900-47920 രൂപ ശമ്പളനിരക്കില്‍ നിയമിക്കും. കേരളത്തിലെ ബ്രാഞ്ചുകളിലും ഒഴിവുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: