പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ മത-തീവ്രവാദികള്‍ക്ക് കുടപിടിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി കെ.പി. ഹരിദാസ് കുറ്റപ്പെടുത്തി. ഭീകരതക്കും മത-തീവ്രവാദത്തിനുമെതിരെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ഭരണത്തിന്‍കീഴില്‍ തീവ്രവാദ സംഘടനകള്‍ തടിച്ചുകൊഴുക്കുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വൈമുഖ്യമാണ് അവരുടെ വളര്‍ച്ചക്ക് പ്രചോദനമാകുന്നത്. ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ക്കു നേരെ പട്ടാപ്പകല്‍ വെട്ടിക്കൊല്ലുമ്പോഴും പ്രതികളെ പിടികൂടുന്നതില്‍ ഇഴഞ്ഞ സമീപനമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. പോലീസില്‍ ആര്‍എസ്എസുകാര്‍ ഉണ്ടെന്നുള്ള കണ്ടുപിടിത്തം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയണം. തികഞ്ഞ യോഗ്യത ഉള്ളവരും അര്‍ഹതയുടെയും മാനദണ്ഡത്തിലാണ് പോലീസിലേക്കുള്ള തെരഞ്ഞെടുപ്പ്. അതില്‍ ആര്‍എസ്എസുകാരും ഉള്‍പ്പെട്ടിട്ടുണ്ടാകും. ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകര്‍ ഉള്ളതുപോലെത്തന്നെ ആര്‍എസ്എസുകാരും അതിലുണ്ടാവുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ഒലവക്കോട് നടന്ന പരിപാടിയില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. പുത്തൂര്‍ രാധാകൃഷ്ണന് സംസാരിച്ചു. നേരത്തെ നഗരത്തില്‍ നടന്ന പ്രകടനത്തിന് ബിജെപി സംസ്ഥാന ട്രഷറര്‍ അഡ്വ: ഇ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, കെ. സുധീര്‍, എന്‍. ശിവരാജന്, വി. നടേശന്, കണ്ണന്‍കുട്ടി, നഗര്‍ കാര്യവാഹ് പ്രസാദ്, പ്രമീള ശശിധരന്, എസ്. രാജേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
അഗളിയില്‍ നിന്നും ഗൂളിക്കടവ് വരെ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം വിശ്വഹിന്ദു പരിഷത്ത് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ആലത്തൂരില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് സലീം തെന്നിലാപുരം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ആലത്തൂര്‍ താലൂക്ക് വര്‍ക്കിങ് പ്രസിഡന്റ് ജയറാം ജി. നായര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി സി. ഉണ്ണികൃഷ്ണന്, ബിജെപി തരൂര്‍ മണ്ഡലം പ്രസിഡന്റ് കെ. സദാനന്ദന്, വൈസ് പ്രസിഡന്റ് രാജന്, ജന.സെക്രട്ടറി സുനില്‍ കുമാര്‍, വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് വി. ഭവദാസന്‍, ട്രഷറര്‍ കൃഷ്ണകുമാര്‍, സംസ്ഥാന സമിതി അംഗം സി.എസ്. ദാസ്, ആലത്തൂര്‍ മണ്ഡലം സെക്രട്ടറിമാരായ എം. സതീഷ്, കെ. ഉന്മേഷ്, വണ്ടാഴി മണ്ഡലം ജന.സെക്രട്ടറി സുഭാഷ്, ഒബിസി മോര്‍ച്ച ഭാരവാഹികളായ രാഘവന് കുത്തനൂ
ര്‍, വിജയകൃഷ്ണന് കാവശ്ശേരി, ബിഎംഎസ് ആലത്തൂര്‍ മേഖല പ്രസിഡന്റ് എ. രാമചന്ദ്രന്, സെക്രട്ടറി കെ. ശശികുമാര്‍, ഹിന്ദു ഐക്യവേദി ആലത്തൂര്‍ താലൂക്ക് സെക്രട്ടറി നന്ദന് അത്തിപ്പൊറ്റ, കെഎസ്പി ശാസ്ത്രികള്‍, മഹേഷ്, ബെന്നി, രതീഷ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: