ആലപ്പുഴ: കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണത്തിന് പോലീസ് അനുമതി നിഷേധിച്ചു. സമ്മേളനത്തില്‍ കലാപ ആഹ്വാനത്തിനടക്കം സാധ്യത മുന്നില്‍ കണ്ടാണ് പോലീസ് നീക്കം. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇടപെടലുകള്‍ എസ്ഡിപിഐ നടത്തുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
ഇന്ന് ആലപ്പുഴയിലായിരുന്നു അനുസമര്ണ ചടങ്ങ്. വൈകീട്ട് നാലിന് റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യുമെന്നാണ് എസ്ഡിപിഐ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: