ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയില്‍ വ്യാഴാഴ്ച രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട കണ്ടു ഗൂണ്ടകള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കെകെ തെരുവ് നിവാസിയായ അപ്പു കാര്‍ത്തിക്കിനെ ചായക്കടയ്ക്ക് സമീപം വെച്ച് മൂന്നംഗ സംഘം നാടന്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സംഘം മേട്ടുതെരുവ് സ്വദേശിയായ മഹേഷിനേയും വീട്ടില്‍ കയറി വെട്ടിക്കൊന്നു.
തുടര്‍ന്ന് സംഘത്തിലെ രണ്ട് പേരെ പോലീസ് വളഞ്ഞിട്ട് പിടികൂടിയെങ്കിലും ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കവേ നത്തിയ വെടിവയ്പ്പിലാണ് രണ്ടു ഗൂണ്ടകള്‍ കൊല്ലപ്പെട്ടത്. പ്രതികളുടെ കൈവശം നാടന്‍ ബോംബുകള്‍ ഉണ്ടായിരുന്നെന്നും ഇത് പോലീസുകാര്‍ക്ക് നേരെ എറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്നാണ് വെടിവച്ചതെന്നാണ് പോലീസ് ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: