ചേര്‍ത്തല : കീര്‍ത്തനയ്ക്ക് അഞ്ചു വയസ്സ് മാത്രം പ്രായം, കീഴടക്കിയത് നാഷണല്‍ ബുക്സ് ഓഫ് റെക്കോഡ്. 15 മിനിറ്റ് 52 സെക്കന്റ് കൊണ്ട് ഇന്ത്യയിലെ എല്ലാ ജില്ലകളുടെയും പേര് പറഞ്ഞ് മുട്ടത്തിപ്പറമ്പ് മേക്രക്കാട്ട് വീട്ടില്‍ രാജീവിന്റെയും ഗായത്രിയുടെയും മകള്‍ കീര്‍ത്തന രാജീവ് (5) ആണ് നാഷണല്‍ ബുക്ക്സ് ഓഫ് റെക്കോഡ് ഡ്സില് ഇടം നേടിയത്.
കഴിഞ്ഞ ഡിസംബര്‍ 10ന് ആണ് നാഷണല്‍ ബുക്ക്സ് ഓഫ് റെക്കോഡ്സില്‍ ഇന്ത്യയിലെ 738 ജില്ലകളുടെയും പേര് ഒറ്റയടിക്ക് പറഞ്ഞ് റെക്കോഡ് സ്ഥാപിച്ചത്. കീര്‍ത്തനയുടെ അച്ഛന് കരുനാഗപ്പള്ളി യുക്കോ ബാങ്ക് മാനേജര്‍ രാജീവിന്റെ ശിക്ഷണമാണ് റെക്കോഡ് നേടാന്‍ കഴിഞ്ഞത്. ചെറുപ്രായത്തില്‍ തന്നെ കിര്‍ത്തന ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പെട്ടന്ന് പറയുമായിരുന്നു. ഈ കഴിവ് തിരിച്ചറിഞ്ഞാണ് കുടുതല്‍ കാര്യങ്ങള്‍ വീട്ടുകാര്‍ പഠിപ്പിക്കുവാന്‍ തുടങ്ങിയത്.
റെക്കോഡ് വിവരം അറിഞ്ഞ് വിവിധ സാമൂഹിക രാഷ്ട്രിയ പ്രവര്‍ത്തകര്‍ അനുമോദനവുമായി എത്തുന്നു. കഴിഞ്ഞ ദിവസം മാരാരിക്കുളം ഗ്രന്ഥശാലയില്‍ പൊതുയോഗത്തിലും റെക്കോര്‍ഡ് പ്രകടനം ആവര്‍ത്തിച്ചു. ആര്‍എസ്എസ് ചേര്‍ത്തല ഖണ്ഡ്സംഘചാലക് എം. ഡി. ശശികുമാറിന്റെ പേരക്കുട്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: