കല്‍പ്പറ്റ: സ്ത്രിത്വത്തെ അപമാനിച്ച സംഭവം ഡിസിസി പ്രസിഡന്റ്എന്.ഡി. അപ്പച്ചനെതിരെ പരാതിയുമായി യുവതി. വെള്ളമുണ്ട പാലിയാണ മന്തട്ടില്‍ വിജിതയാണ് പരാതിയുമായി രംഗത്തെത്തിയത്.
തന്നെയും പട്ടികവര്‍ഗ്ഗ വിഭാഗത്തെയും സ്ത്രിത്വത്തെയും അപമാനിച്ച എന്‍.ഡി. അപ്പച്ചനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ്ഗ കമ്മിഷനും, എസ്എംഎസ് ഡിവൈഎസ്പിക്കും പരാതി നല്‍കിയതായി യുവതി പറഞ്ഞു. വെള്ളമുണ്ട ബ്ലോക്ക് ഡിവിഷനില്‍ പട്ടികവര്‍ഗ്ഗ വനിതാ സംവരണ സീറ്റില്‍ മത്സരിച്ച് തോല്ക്കാന് കാരണം തനിക്ക് സൗന്ദര്യം ഇല്ലാത്തതിനാല്‍ ആണ് എന്ന് യോഗത്തില്‍ പറഞ്ഞതിന് തെളിവ് തന്റെ പക്കല്‍ ഉണ്ടെന്ന് യുവതി പറഞ്ഞു.
ഈ തെളിവുകള്‍ വച്ച് കൊണ്ഗ്രസ്സ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി സ്വികരിക്കാത്തതിനാല് ആണ് പരാതിയുമായ് മുന്നോട്ട് പൊകുന്നതെന്നും തന്നെ വ്യക്തിപരമായും സ്ത്രിത്വത്തെയും അവഹേളിച്ച ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ്സില്‍ തുടരാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും യുവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: