കോഴിക്കോട്: ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചെന്ന പരാതിയില്‍ ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റില്‍. സ്റ്റേഷനില്‍ കീഴടങ്ങാന്‍ എത്തവേ പോലീസ് കസ്റ്റഡിയില്‍ എടുക്കുകായായിരുന്നു. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ബിന്ദു അമ്മിണിക്കെതിരേയും മോഹന്‍ദാസ് പരാതി നല്കി. ബിന്ദുവാണ് പാര്‍ക്കിങ് സംബന്ധിച്ച തര്‍ക്കത്തിനു പിന്നാലെ തന്നെ ആക്രമിച്ചതെന്ന് മോഹന്‍ദാസ് പറയുന്നു. കൈയിലുണ്ടായിരുന്നു ആയുധം ഉപയോഗിച്ച് തുടയില്‍ കുത്തി. പിന്നീട് മര്‍മ്മത്തില്‍ പിടിച്ച ശേഷം മുണ്ടുരിഞ്ഞ് ഓടയില്‍ എറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. മോഹന്‍ദാസിന്റെ ഭാര്യയും ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. മോഹന്‍ദാസ് മദ്യപിച്ചിരുന്നില്ലെന്നും ബിന്ദുവാണ് ആക്രമണം തുടങ്ങിയതെന്നും ഭാര്യ ആരോപിച്ചു. മോഹന്‍ദാസിന്റെ തുടയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് പോലീസും സ്ഥിരീകരിച്ചു.
പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മത്സ്യതൊഴിലാളിയായ മോഹന്‍ദാസും ആക്റ്റിവിസ്സറ്റ് ബിന്ദു അമ്മിണിയും തമ്മില്‍ കയ്യാങ്കളിയിലേക്കു വഴിമാറിയത്. ബിന്ദു അമ്മിണി ഇയാളുടെ ഫോണ്‍ തല്ലിപ്പൊളിക്കുന്നതും ഇയാളുടെ മുണ്ടുരിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: