ന്യൂദല്‍ഹി: രക്താഭിഷിക്തമായ കോണ്‍ഗ്രസ് മോഹം പഞ്ചാബിന്റെ വിശുദ്ധമണ്ണില്‍ പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി നേരിട്ട സുരക്ഷാവീഴ്ചയില്‍ പ്രതികരിച്ച് വനിതാ-ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
‘കോണ്‍ഗ്രസ് മോദിയെ വെറുക്കുന്നുവെന്ന് നമുക്കറിയാം. പക്ഷെ ഇന്ന് അവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു’- സ്മൃതി ഇറാനി പറഞ്ഞു.
‘എങ്ങിനെയാണ് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ യാത്രാപഥം അറിഞ്ഞത്? പഞ്ചാബ് സര്‍ക്കാരില്‍ ആരാണ് പ്രധാനമന്ത്രിയുടെ റൂട്ട് സംബന്ധിച്ച് ഫ്ളൈഓവറില്‍ നിന്ന സമരക്കാര്‍ക്ക് വിവരം നല്‍കിയത്? ഇപ്പോള്‍ പൊതുവായി ലഭ്യമായ വീഡിയോ തെളിവുകള്‍ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.’- സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: