തിരുവനന്തപുരം: ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജിത്തിന്റെ കൊലപാതക ആസൂത്രണത്തിന് എസ്ഡിപിഐക്കാര് ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള വ്യാജ സിം എന്നു തെളിഞ്ഞതോടെ ആശങ്കയേറി. ആരുടെ പേരിലും സിം കാര്ഡുകളെടുക്കാമെന്നും അതുവഴി കുറ്റകൃത്യം ചെയ്യാമെന്നുമാണ് തെളിഞ്ഞിരിക്കുന്നത്. എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനാ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് ആധാര്‍ പകര്‍പ്പും ഫോട്ടോയും നല്കിയവര് നിരവധി. സംസ്ഥാനത്തെ മൊബൈല്‍ സിംകാര്‍ഡുകള്‍ വില്‍ക്കുന്ന ഷോപ്പുകളില്‍ ഏറെയും തീവ്രവാദ സംഘടനാപ്രവര്‍ത്തകര്‍ക്ക് സ്വാധീനമുള്ളവയാണെന്ന റിപ്പോര്‍ട്ടുമുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആന്‍ഡ് ബി മൊബൈല്‍ കടയില്‍ സിം കാര്‍ഡ് എടുക്കാന്‍ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്ത വത്സല എന്ന സ്ത്രീ പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ്ബാദുഷ ഒന്നില്‍ കൂടുതല്‍ തവണ ആധാര്‍ വെരിഫിക്കേഷന് നടത്തി. എസ്ഡിപിഐയുടെ പഞ്ചായത്ത് അംഗം സുല്‍ഫിക്കറുടെ ഒത്താശയോടെ ആയിരുന്നു ഇത്. വത്സലയുടെ പേരില്‍ മാത്രമല്ല മറ്റ് പലരുടെയും പേരുകളില്‍ ഇത്തരത്തില്‍ സംഘം സിം കാര്‍ഡുകള്‍ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ആലപ്പുഴയില്‍ വത്സലയുടെ ആധാര്‍ നമ്പറിനൊപ്പം രണ്ട് തവണ ഫോട്ടോ എടുത്തിരുന്നു. ആദ്യ തവണ ഫോട്ടോ ശരിയായില്ലന്നുപറഞ്ഞ് വീണ്ടും ഫോട്ടോ എടുത്ത് സിം ആക്ടീവേറ്റ് ആക്കുകയായിരുന്നു. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടവര്‍ സംസ്ഥാനത്തുടനീളം നിരവധിയുണ്ടെന്നാണ് വിവരം. ഇടക്കാലത്ത് സിം എടുക്കാന്‍ ആധാറിലെ വിരലടയാളം പരിശോധിക്കുമായിരുന്നു. എന്നാല്‍ സുപ്രീം കോടതി ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദ്ദേശിച്ചു. അതോടെ സിം എടുക്കുന്നതിനായി ആധാര്‍ നമ്പറിനൊപ്പം എടുക്കുന്നയാളുടെയും ഷോപ് ഉടമയുടെയും ചിത്രങ്ങള്‍ മാത്രം നല്കിയാല് മതിയെന്നായി. ഇതിനായി ഫോട്ടോ നല്കിയാലും മതിയാകും. എസ്ഡിപിഐ പോലുള്ള സംഘടനകള്‍ സജീവമായ ഇടങ്ങളില്‍ വിവിധ ആനുകൂല്യങ്ങള്‍ക്കും മറ്റുമായി ആധാറും ഫോട്ടോയും കൈമാറിയവര്‍ നിരവധിയാണ്. ഇവ ഉപയേഗിച്ചും സിമ്മുകള്‍ എടുത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്ന് പോലീസുകാര്‍ തന്നെ സമ്മതിക്കുന്നു.
മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തനം നടത്തുന്നുവെന്ന് നിരവധി തവണ തെളിഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ എത്തുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലൗജിഹാദിനുപയോഗിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായി. എന്നാല്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ചും ഓണ്‍ലൈനായും റീ ചാര്‍ജ്ജ് ചെയ്യാം എന്ന് വന്നതോടെ ഒരു പരിധിവരെ അതിനു കുറവ് വന്നിരുന്നു. ഒരാളുടെ ആധാര്‍ വിവരവും ചിത്രങ്ങളും മൊബൈല്‍ ഷോപ്പില്‍ നല്കിയാല് അതിന്റെ പകര്‍പ്പെടുത്ത് വീണ്ടും സിമ്മുകള്‍ എടുക്കുന്ന പഴയ രീതിയും തുടരുന്നുണ്ട്. ഇതിനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഫോട്ടോ കോപ്പി കടകള്‍, സ്റ്റുഡിയോകള്‍ തുടങ്ങിയ വ കേന്ദ്രീകരിച്ചും പകര്‍പ്പുകള്‍ തരപ്പെടുത്തുന്നുണ്ട്. ഒരാളുടെ വിവരത്തിന് നിശ്ചിത തുക കടഉടമയ്ക്ക് നല്‍കും. അതിനാല്‍ പകര്‍പ്പെടുക്കുമ്പോള്‍ ഒരു പകര്‍പ്പ് അധികമായി എടുത്ത് ഈ സംഘത്തിന് നല്‍കും. ഇതും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: