ന്യൂദല്‍ഹി: ഗാല്‍വാന്‍ താഴ്വരയില് ദേശീയപതാക ഉയര്‍ത്തി ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ ചൈനയും പതാക ഉയര്‍ത്തിയതായി ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം ദേശീയപതാക ഉയര്‍ത്തിയത്.
ചൈനീസ് പതാക അതിര്‍ത്തിയില്‍ ഉയര്‍ത്തിയെന്ന പ്രചാരണം ഒരു വെല്ലുവിളി ആയിട്ടാണ് കണ്ടത്. അതിനുശേഷമാണ് അതിര്‍ത്തിയില്‍ ത്രിവര്‍ണ്ണ പതാകയുമായി നില്ക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. വാസ്തവത്തില്‍, ചൈന വീഡിയോ ഷൂട്ട് ചെയ്ത സ്ഥലം അതിര്‍ത്തിയ്ക്ക് അപ്പുറത്താണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2020 ജൂണിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് കരാറില്‍ എത്തിയിരുന്നു. ഗാല്‍വന്‍ താഴ്വരയില് ഇന്ത്യയുടെ സ്ഥാനം എത്രത്തോളം ശക്തമാണെന്ന് ഇന്ത്യന്‍ സൈന്യം നിരത്തിയ തെളിവുകളില്‍ നിന്ന് ഇന്ന് വ്യക്തമാണ്. ചൈന വീഡിയോ ചിത്രീകരിച്ചത് അവരുടെ ഭാഗത്താണ് എന്ന് വ്യക്തമാണ്. അതിനാല്‍, വീഡിയോ ബ്ലോക്ക് ചെയ്യുന്നത് പോലുള്ള ഒരു നടപടിയും ആവശ്യമില്ല, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: