കോട്ടയം: ജില്ലയില്‍ 15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ആരംഭിച്ചു. ഇന്നലെ മാത്രം ജില്ലയില്‍ 1322 പേര് വാക്സിന് സ്വീകരിച്ചു. കോട്ടയം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്. ബിന്ദുകുമാരി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സി.ജെ. സിതാര, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. കെ.എസ്. മുരാരി, പിപി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്റോ ലാസര്‍, നഴ്സിംഗ് സൂപ്രണ്ട് ഉഷാകുമാരി ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ 23 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് ആരംഭിച്ചത്. ജനുവരി 10 വരെ തുടരുന്ന വാക്സിനേഷനില്‍ ജില്ലയില്‍ 85000 കുട്ടികള്‍ക്ക് കോവാക്സിന് നല്‍കുകയാണ് ലക്ഷ്യം.
വാക്സിനേഷന് സെന്ററുകളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിനെടുക്കാം. ഒരു മൊബെല്‍ നമ്പറില്‍ നിന്ന് നാലുപേരെ വരെ രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷനായി മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പറിലൂടെയും കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടില്‍ കൂടിയും വീണ്ടും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് ദിശയുടെ ടോള്‍ ഫ്രീ നമ്പറുകളിലോ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ ബന്ധപ്പെടുക. ഫോണ്‍: 104, 1056, 0471-2552056.
പ്രതികരിക്കാൻ ഇവിടെ എഴുതുക: