കൊല്ലം: കശുവണ്ടിവ്യവസായത്തെ സംരക്ഷിക്കാന്‍ പ്രായോഗികമായ പ്രത്യേക പാക്കേജ് അനുവദിക്കാന്‍ സര്‍്കകാര്‍ തയ്യാറാകണമെന്ന് കാഷ്യു ഇന്‍ഡസ്ട്രീസ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍.
നിലവില്‍ ബാങ്കുകള്‍ കശുവണ്ടിമേഖലയെ നെഗറ്റീവ് ലിസ്റ്റിലാണ് ഉല്‍പ്പെടുത്തിയിട്ടുള്ളത്. വ്യവസായ മന്ത്രി നിര്‍ദേശിച്ച 50 ശതമാനം എന്ന വണ്‍ടൈം സെറ്റില്‍മെന്റ് ഫോര്‍മുല ഇന്നുവരെ എന്‍പിഎ ആയിട്ടുള്ള എല്ലാ വ്യവസായികള്‍ക്കും ബാധകമാക്കണം.
എസ്എല്‍ബിസി കണ്‍വീനര്‍ പറഞ്ഞതനുസരിച്ച് രണ്ട് കോടി രൂപ വരെ കടബാധ്യതയുള്ളവര്‍ക്ക് 50 ശതമാനവും രണ്ടുകോടി രൂപ മുതല്‍ പത്ത് കോടി രൂപവരെ 60 ശതമാനവും ഒടിഎസ് നല്‍കാമെന്നും ആദ്യഗഡുവായി 10 ശതമാനം അടയ്ക്കണമെന്നുമാണ്.
ബാക്കി തുക വര്‍ഷത്തിനകം അടച്ചുതീര്‍ക്കണമെന്നുമാണ്. എന്നാല്‍ ഈ വ്യവസ്ഥകള്‍ 2020 മാര്‍ച്ച് 31വരെ എന്‍പിഎ ആയവര്‍ക്ക് മാത്രമെ ഒടിഎസ് നല്കു. എന്നാല്‍ 10 കോടി രൂപയ്ക്ക് മകളില്‍ കടബാധ്യതയുള്ളവര്‍ക്ക് ഒടിഎസ് നല്‍കാനാവില്ലെന്ന നിലപാടാണ് എസ്എല്‍ബിസി കണ്‍വീനര്‍ സ്വീകരിച്ചതെന്നും ഇത് അങ്ങേയറ്റം ഖേദകരമാണെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: