ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ആരംഭിച്ചതായി മുന്നറിയിപ്പുമായി കോവിഡ് ടാസ്ക് തലവന്‍ എന്‍.എന്‍. അറോറ. രാജ്യത്തെ കോവിഡിന്റെ വിലയിരുത്തലിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെട്രോ നഗരങ്ങളില്‍ ഒമിക്രോണ്‍ കേസുകളുണ്ട്.
നഗരത്തിലെ 75 ശതമാനം കേസുകളും ഒമിക്രോണാണ്. രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 എത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ വലിയ നഗരങ്ങളില്‍ 75 ശതമാനം കേസുകളും ദക്ഷിണാഫ്രിക്കയില്‍ നവംബറില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ ആണെന്ന് ഡോ. എന്‍.കെ. അറോറ പറഞ്ഞു.
24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും 36000 ആയി ഉയര്‍ന്നു. 115 ദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. അതേസമയം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ദല്‍ഹിയില്‍ ഇന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ പകുതി ജീവനക്കാര്‍ മാത്രമായി ആയിരിക്കും പ്രവര്‍ത്തിക്കുക. ഇന്ത്യയില്‍ ഇതുവരെ 1,900 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, 510 കേസുകളുമായി മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ കോവിഡ്-19 കേസുകളില്‍ രാജ്യത്ത് 22 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: