ആലപ്പുഴ: ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും കൂടാതെ സ്ഥാപനങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് ഗ്രാന്റായും പ്രതിവര്‍ഷം പതിനായിരം കോടിയിലധികം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്ന എയിഡഡ് വിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് എസ്സി, എസ്ടി ആനുപാതിക പ്രതിനിധ്യ പ്രക്ഷോഭ സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എയിഡഡ് വിദ്യാഭ്യാസ മേഖലയില്‍ ഉദ്യോഗ സംവരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യത്തെ സാധൂകരിക്കുന്ന ഭരണഘടനാ വകുപ്പുകളും കോടതി ഉത്തരവുകളും ഉള്‍പ്പെടുത്തിയുള്ള നിവേദനം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പട്ടിക വിഭാഗ വികസന വകുപ്പ് മന്ത്രി, മറ്റ് മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ക്കും നല്‍കിയിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ എ.ശശിധരന് (ജനറല്‍ കണ്‍വീനര്‍, ഫെഡറേഷന് ഓഫ് എസ്സിഎസ്ടി സംസ്ഥാന പ്രസിഡന്റ് ) എ.ജി.സുഗതന് (ചീഫ് കോ-ഓര്‍ഡിനേറ്റര്‍, കേരള വേലന്‍ മഹാസഭ പ്രസിഡന്റ്) രാമചന്ദ്രന് മുല്ലശ്ശേരി (ട്രഷറര്‍, സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി) എം.ജി. പുരുഷോത്തമന്, (വര്‍ക്കിംഗ് പ്രസിഡന്റ്, കേരള പുലയര്‍ മഹാസഭ), , വാസുദേവന്‍ (പ്രസിഡന്റ് പികെപിഎംഎസ്), കെ.കെ. ശശി (പ്രസിഡന്റ് ഭാരതീയ വേലന്റ് സൊസൈറ്റി). പി.പി. സര്വ്വന് (പ്രസിഡന്റ് അഖില കേരളാ പുലയോദ്ധാരണ സഭ), പി.എന്‍. സുകുമാരന്‍ (ജ നറല്‍ സെക്രട്ടറി സ്വജന സമുദായ സഭ)എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: