കൊല്ലം: ആനന്ദവല്ലീശ്വം ക്ഷേത്രത്തിനുള്ളില്‍ ഓടിക്കയറിയ പശുവിന് അഭയം. ഭക്തജനകൂട്ടായ്മയാണ് ക്ഷേത്രത്തില്‍ പശുവിന് അഭയമൊരുക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് പശു ക്ഷേത്രത്തിലെത്തിയത്. മഹാദേവന്റെ തിരുനടയില്‍ വേദനയോടെ കരഞ്ഞുനിന്ന പശു ദൃക്‌സാക്ഷികളായ ഭക്തജനങ്ങളെയും വിഷമത്തിലാക്കി. പശുവിനെ സംരക്ഷിച്ച് നിര്‍ത്താനായിരുന്നു പിന്നെ ഭക്തരുടെ തീരുമാനം.
ആഹാരവും പരിചരണവും നല്കി ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ തന്നെ പശുവിനെ നിര്‍ത്തി. നന്ദിനി എന്നാണ് ഇതിന് പേരിട്ടത്. ഇന്നലെ അഭിഷേകത്തിനുള്ള പാല്‍ ചുരത്തി നല്കിയത് ഈ പശുവാണ്. ദേവസ്വം ബോര്‍ഡ് അധികൃതരുടെ അനുവാദത്തോടെ മതില്‍ക്കെട്ടിന് പുറത്തുതന്നെ ഗോശാല ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: