മുംബൈ: കോവിഡ് കാലത്തെ ക്രിക്കറ്റ് താരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വെളിപ്പെടുത്തി ഇന്ത്യന്‍ താരം ആര്.അശ്വിന്. ‘വിദേശപര്യടനങ്ങളിലെ ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം എന്റെ ഭാര്യക്ക് വ്യക്തമായി അറിയാം. പത്ത് വര്‍ഷത്തോളമായി ഭാര്യ അതുമായി പൊരുത്തപ്പെട്ടാണ് ജീവിക്കുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിനായി ബ്രിസ്ബേനില്‍ എന്നിയ ശേഷമുള്ള ബയോബബിള്‍ സംവിധാനം ശരിക്കും പ്രതിസന്ധിയിലാക്കിയെന്ന് അശ്വിന്.
ഞങ്ങള്‍ എത്തി കഴിഞ്ഞപ്പോള്‍ ഹോട്ടലിലേക്ക് കൊണ്ടുപോയി. മുറിയില്‍ എത്തിച്ചിട്ട് ഇവിടെ നിന്ന് ഇറങ്ങാനാവില്ലെന്ന് ഞങ്ങളോട് അവര്‍ പറഞ്ഞു. ‘പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആരോ കരയുന്ന ശബ്ദം കേട്ടു. നോക്കിയപ്പോള്‍ ഭാര്യ കരയുന്നതാണ് കണ്ടത്. എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. ഇനി ഈ ഹോട്ടല്‍ മുറികളിലായി കഴിയാനാവില്ല എന്നാണ് ഭാര്യ പറഞ്ഞത്. നിങ്ങള്‍ പരിശീലനത്തിനായി പോവുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ ഈ മുറിയില്‍ തന്നെയാണ്. നിങ്ങളോടുള്ള ഇഷ്ടത്തിന്റെ പുറത്താണ് ഞാന്‍ വന്നത്. എന്നാല്‍ ഇനിയും എനിക്കിത് സാധിക്കില്ല എന്നും ഭാര്യ എന്നോട് പറഞ്ഞെന്നും അശ്വിന്.
ക്രിക്കറ്റ് താരങ്ങള്‍ പണം സമ്പാദിക്കുന്നുണ്ട്. എന്നാല്‍ അല്‍പ്പായുസുള്ള കരിയറാണ് ഇതെന്ന് മറക്കരുത്. പല ത്യാഗങ്ങളും ക്രിക്കറ്റ് താരങ്ങള്‍ സഹിക്കുന്നുണ്ട്. പല കാര്യങ്ങളും ഞാന്‍ വേണ്ടന്ന് വെച്ചിട്ടുണ്ട്. എന്റെ മാതാപിതാക്കളുടെ ഏക മകനാണ് ഞാന്‍. വര്‍ഷങ്ങളായയി ഞാന്‍ ദീപാവലിയും പൊങ്കലും ആഘോഷിച്ചിട്ട്. കോവിഡ് ബാധിച്ച് എന്റെ മാതാപിതാക്കള്‍ ആശുപത്രിയിലായി. ഏഴ് മാസത്തോളം എനിക്ക് അവരെ കാണാതെ ഇരിക്കേണ്ടി വന്നെന്നും അശ്വിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: