ശ്രീകാര്യം: ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിം തീവ്രവാദികളെ വളര്‍ത്തുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു. കേരളത്തില്‍ ഇന്ന് നടക്കുന്ന കൊലപാതകങ്ങള്‍ക്കും ഉത്തരവാദികളായ പോപ്പുലര്‍ഫ്രണ്ടുകാരെ സംരക്ഷിക്കുന്നത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതതീവ്രവാദത്തിനെതിരെ ഹിന്ദു ഐക്യവേദി ശ്രീകാര്യം ജംഗ്ഷനില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രഞ്ജിത്ത് ശ്രീനിവാസന്റെ ഘാതകരെ ഇതുവരെ പിടികൂടാന്‍ കഴിയാത്തത് പോപ്പുലര്‍ഫ്രണ്ട് കൊലയാളികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ഹിന്ദുക്കള്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായി വിജയന്. ഇതിനെതിരെ ശക്തമായ ജനരോഷമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആര്‍ക്കും കയറി കൊട്ടാനുള്ള ചെണ്ട അല്ല ഹിന്ദുക്കള്‍. ഇത് പൊ തുസമൂഹം നോക്കിയിരിക്കില്ല. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതെ ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അത് ഒരു മുഖ്യമന്ത്രിയുടെ ധര്‍മം ആണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് അനില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ ജനജാഗ്രതസദസ്സില് സംസ്ഥാന ട്രഷറര്‍ ജ്യോതീന്ദ്രകുമാര്‍, ജില്ലാ പ്രസിഡന്റ് വിജയകുമാര്‍, ജില്ലാ സെക്രട്ടറി മോഹന്‍കുമാര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: