തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. ഇതോടെ കൊച്ചിയില്‍ വില 1994 രൂപയായി. 19 കിലോ എല്‍പിജി സിലിണ്ടറിന് 101 രൂപയാണ് കുറഞ്ഞത്. ഇന്ന് മുതല്‍ വില കുറവ് പ്രാബല്യത്തില്‍ വരും. ദൽഹിയിൽ വാണിജ്യ സിലിണ്ടറിന് ഇന്ന് മുതല്‍1998.5 രൂപയാകും.
കഴിഞ്ഞ മാസം ഒന്നാം തീയതി 101 രൂപ കൂട്ടിയിരുന്നു ഇതാണ് ഇന്ന് കുറച്ചത്. നവംബറില്‍ സിലിണ്ടറിന് 278 രൂപ കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറുകള്‍ പ്രധാനമായും ഉപയോഗിക്കുന്ന റെസ്റ്റോറന്റുകള്‍, ചായകടകള്‍, മറ്റു ഭക്ഷണ ശാലകള്‍ തുടങ്ങിയവയ്ക്ക് വില കുറവ് നേരിയ ആശ്വാസം പകരും. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: