നാമിന്നു വളരെ നിര്‍ണായകമായ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് . മനുഷ്യായുസ്സും ആരോഗ്യവും നമ്മില്‍ നിന്നും വഴുതിപ്പോകുന്നു. സാക്ഷരകേരളം ദുരന്തങ്ങളുടെ മുന്നില്‍ സാക്ഷിയാവുകയാണ്.
മൂന്നു ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണ് ഇന്ന് കേരളം. വെളിവില്ലാത്ത വീട്ടുകാരന് തന്റെ കുടുംബത്തെയും കുട്ടികളെയും ഒക്കെ അനാഥമാക്കുന്നതിനു തുല്യമായാണ് കേരളം ഭരിക്കുന്നവര്‍ ഇന്നു കേരളത്തോട് ചെയ്യുന്നത് .
അറിവിന്റെ ആദിയും അന്ത്യവും മാനവരാശിക്കു ഓതിക്കൊടുത്ത ആദിശങ്കരന്റെ നാട്ടില്‍ സര്‍വ്വകലാശാലകള്‍ അജ്ഞതയുടെയും അധികാരത്തിന്റെയും മാപ്പുസാക്ഷികളായി മാറുകയാണ്. ആദര്‍ശത്തിനായി,അധികാരം വലിച്ചെറിഞ്ഞ ആരിഫ് മൊഹമ്മദ്ഖാന് എന്ന മഹാ പണ്ഡിതനെ അപമാനിക്കാന്‍, ആയുധം എടുക്കുന്ന മുഖ്യമന്ത്രി, നേതൃത്വം കൊടുക്കുന്ന കേരളം.
കേരളത്തെ ഒരുപിടി മുസ്ലിം തീവ്രവാദികളായ കാപാലികര്‍ക്കു തീറെഴുതി കൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ഭരണകൂടത്തെയും നാമാദ്യമായാണ് കാണുന്നത്. അട്ടഹാസങ്ങള്‍ക്കും പോര്‍വിളികള്‍ക്കും അകമ്പടി സേവിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇവിടെ മാത്രം.
2022 നെ കുറിച്ചോര്‍ക്കുമ്പോള്‍ ഇടുക്കിയിലും, തൊടുപുഴയിലും , തൃക്കാക്കരയിലും ,രവിപുരത്തെ ശ്മശാനത്തും ഒക്കെ കാത് പൊട്ടുന്ന , കരളു മുറിയെ , തൊണ്ട പൊട്ടുമാറ് ആയിരക്കണക്കിന് യുവാക്കള്‍ മുഷ്ടി ചുരുട്ടി വിളിച്ച മുദ്രാവാക്യമാണ് എന്റെ മനസ്സില്‍ ഇന്നും വിജ്രംഭിതമായി നില്ക്കുന്നതു. സമാരാധ്യനായ ജഠ തോമസിന്റെ ചേതനയറ്റ മുഖത്ത് നോക്കി അവര്‍ വീണ്ടുമുറക്കെ വിളിച്ചു പറഞ്ഞു
‘ നട്ടെല്ലുള്ളൊരു നേതാവേ
നെഞ്ചൂക്കുള്ളൊരു നേതാവേ
നിലപാടുള്ളോരു നേതാവേ
നിങ്ങള്‍ക്കൊരായിരം അഭിവാദ്യങ്ങള്‍ ‘
കേരളം കാതോര്‍ക്കുന്നത് , ജനങ്ങളുടെ മനസ്സു ദാഹിക്കുന്നതു ഇവരെയാണ് . നട്ടെല്ലുള്ള , നെഞ്ചൂക്കുള്ള, നിലപാടുള്ള നേതാവിനു വേണ്ടി. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവശത അനുഭവിക്കുന്ന ലക്ഷോപലക്ഷം ജനവിഭാഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള കേരളം നമുക്ക് നേടണം. ആദി ശങ്കരന്റെ , അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുവിന്റെയും കേരളം. ചട്ടമ്പി സ്വാമികളുടെയും വൈകുണ്ഠ സ്വാമികളുടെയും തേജസ്സാര്‍ന്ന കേരളം. നവഭാരത സൃഷ്ടിക്കായി നമുക്കൊരു നവകേരളത്തിനെ വാര്‍ത്തെടുക്കുവാനായി പ്രതിജ്ഞ ചെയ്യാം 2022 ലെ ആദ്യ ദിനത്തില്‍
എ. ജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: