കോട്ടയം: നഗരമധ്യത്തില്‍ നാഗമ്പടത്ത് വന്‍തീപ്പിടിത്തം. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്‍ഡിന് എതിരെയുള്ള കുര്യന് ഉതുപ്പ് റോഡിലെ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപ്പിടിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. തീപ്പിടിത്തത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു.
തിരുവനന്തപുരം സ്വദേശിയായ അനാസ് എന്നയാളുടെ കടയാണ് കത്തിനശിച്ചത്. ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കോട്ടയം അഗ്നി രക്ഷാ സേനയെത്തിയാണ് തീ അണച്ചത്. അതേസമയം തീപടര്‍ന്നത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നഗരസഭ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തുനിന്നാണ് തീ പടര്‍ന്നത്.
നഗരസഭ വിവിധ സ്ഥലങ്ങലില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം ഇവിടെയാണ് തള്ളുന്നത്. ഇവിടെ മാലിന്യം കത്തിക്കുന്നതും പതിവാണ്. ഇതില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ മാലിന്യം തള്ളുന്നതിനെതിരെ നിരവധിതവണ നാട്ടുകാര്‍ നഗരസഭയില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നഗരസഭയുടെ അനങ്ങാപ്പാറ നയമായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: