ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 12 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.പരിക്കേറ്റവരെ നരെയ്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് തീര്‍ത്ഥാടന യാത്ര നിര്‍ത്തിവച്ചു
ശനിയാഴ്ച പുലര്‍ച്ചെ 2.45ഓടെയാണ് അപകടം. ആളുകള്‍ തമ്മില്‍ തര്‍ക്കം ചെറിയ സംഘര്‍ഷത്തിലേക്ക് മാറുകയും പിന്നീട് അത് തിക്കും തിരക്കുമായി മാറിയെന്നും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജമ്മു കാഷ്മീരില്‍ നിന്നുള്ള ഒരാളുമാണ് മരിച്ചതെന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഗോപാല്‍ ദത്ത് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: