ദക്ഷിണാഫ്രിക്കയിലെ ഇമ്പീരിയല്‍ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ 15 വര്‍ഷം മുമ്പ് ഇന്ത്യ ചരിത്ര വിജയം നേടുമ്പോള്‍ നായകന്റെ കുപ്പായത്തില്‍ രാഹുല്‍ ദ്രാവിഡ് പ്രധാനിയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയം എന്ന വിശേഷണവുമായി ഇന്നും പ്രശസ്തമാണ് ആ വിജയം. എന്നാല്‍ അടുത്ത രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് അന്ന് പരമ്പര നഷ്ടമായി. അടക്കിപിടിച്ച ആ ലക്ഷ്യം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ദ്രാവിഡ്. ഇക്കുറി പരിശീലകന്റെ കുപ്പായത്തിലെന്ന് മാത്രം. ആദ്യ മത്സരം വിജയിച്ച് 2006 ആവര്‍ത്തിച്ചു. ഇനി ലക്ഷ്യം പരമ്പര. ഇത്തവണ പരമ്പര നേടി ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യക്കാവുമെന്ന് ദ്രാവിഡ് നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: