ന്യൂദല്‍ഹി: യാത്രാ പശ്ചാത്തലമില്ലാത്ത ആളുകളില്‍ വലിയ തോതില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്നതിനാല്‍ ദല്‍ഹിയില്‍ രോഗത്തിന്റെ സമൂഹ വ്യാപനം സംശയിക്കുന്നതായി ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് വ്യാഴാഴ്ച പറഞ്ഞു. ദേശീയ തലസ്ഥാനത്ത് ഏറ്റവും ഒടുവില്‍ 115 സാംപിളുകള്‍ പരിശോധിച്ചതില്‍ 46 എണ്ണം ഒമിക്രോണ്‍ ആണെന്നു കണ്ടെത്തി. ദല്‍ഹിയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 263 ഒമിക്രോണ്‍ കേസുകള്‍ ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ദല്‍ഹിയില്‍ 263ഉം മഹാരാഷ്ട്രയില്‍ 252ഉം കേസുകളും റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ ആകെ എണ്ണം 961 ആയി ഉയര്‍ന്നിട്ടുണ്ട്. ബുധനാഴ്ച കോവിഡ് 19 കേസുകളില്‍ കുത്തനെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്ത നിരവധി സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: